കായംകുളത്ത് രണ്ട് വിദ്യാർഥികളെ കാണാതായതായി പരാതി

0

കായംകുളം: കായംകുളത്ത് രണ്ട് വിദ്യാർഥികളെ കാണാതായതായി പരാതി. ബുധനാഴ്ച വൈകുന്നേരം എസ്എസ് പരീക്ഷാഫലം വന്നതിന് ശേഷമാണ് രണ്ട് വിദ്യാർഥികളെയും കാണാതായത്.

എ​രു​വ കോ​ട്ട​പ്പു​റ​ത്ത് പ​ടീ​റ്റ​തി​ൽ അ​നി​യു​ടെ മ​ക​ൻ അ​ക്സം, കാ​യം​കു​ളം ക​ളീ​ക്ക​ൽ തെ​ക്ക​തി​ൽ അ​ബ്ദു​ൽ വാ​ഹി​ദി​ന്‍റെ മ​ക​ൻ ലു​ക്ക്മാ​ൻ എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. കാ​യം​ക​ളം ബോ​യ്സ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രും.

പ​രീ​ക്ഷ​യി​ൽ ഇ​രു​വ​രും വി​ജ​യി​ച്ചെ​ങ്കി​ലും കി​ട്ടി​യ ഗ്രേ​ഡു​ക​ൾ കു​റ​വാ​യി​രു​ന്നു. ഇ​തി​ലു​ള്ള മ​നോ​വി​ഷ​മം കാ​ര​ണം ഇ​രു​വ​രും വീ​ട് വി​ട്ടു പോ​യി​രി​ക്കാം എ​ന്ന സം​ശ​യ​ത്തി​ലാ​ണ് ബ​ന്ധു​ക്ക​ൾ. കു​ട്ടി​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് ര​ണ്ടു കു​ട്ടി​ക​ളു​ടേ​യും മാ​താ​പി​താ​ക്ക​ൾ കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​വ​ർ​ക്കാ​യി പോ​ലീ​സ് ബ​സ് സ്റ്റാ​ൻ​ഡു​ക​ളും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. അ​തേ​സ​മ​യം കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് നി​ന്നും കു​ട്ടി​ക​ളു​ടെ സൈ​ക്കി​ളു​ക​ൾ പോ​ലീ​സ് ക​ണ്ടെ​ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here