സിഎംഡി ബിജു പ്രഭാകറിന്‍റെ അഭിപ്രായത്തോട് യോജിച്ച് ഗതാഗതമന്ത്രി ആന്റണി രാജു

0

തിരുവനന്തപുരം: സിഎംഡി ബിജു പ്രഭാകറിന്‍റെ അഭിപ്രായത്തോട് യോജിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. ഇപ്പോഴത്തെ രീതിയിൽ പോയാൽ കെഎസ്ആർടിസി 2030 കടക്കില്ലെന്ന അഭിപ്രായം അദ്ദേഹം ശരി വെച്ചു. “കെഎസ്ആർടിസി പരിവർത്തനത്തിന്റെ പാതയിലാണ്. പരിഷ്കരണം ഉണ്ടായില്ലെങ്കിൽ സിഎംഡി പറഞ്ഞപോലെ സ്ഥാപനം പ്രതിസന്ധിയിലാവും. പണിമുടക്കുപോലുള്ള സമരങ്ങൾ നടത്തി പ്രതിസന്ധിയുടെ ആക്കം കൂട്ടരുത്” ആന്റണി രാജു തിരുവനന്തപുരത്ത് പറഞ്ഞു. ഇത്തവണ ശമ്പളം നൽകാൻ സർക്കാറിനോട് 65 കോടി രൂപയുടെ സഹായം തേടിയതായും മന്ത്രി അറിയിച്ചു.

ഇത് വെള്ളാനയല്ല, നല്ല പൊളപ്പൻ ആനവണ്ടി!
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് മെയ്മാസത്തിൽ 193 കോടിയുടെ വരുമാനം. ഈ മാസമെങ്കിലും കൃത്യമായി ശമ്പളം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. ടിക്കറ്റ് ഇനത്തിൽ 183.20 കോടിയാണ് മെയ് മാസത്തിൽ കോർപ്പറേഷന്റെ കളക്ഷൻ. ടിക്കറ്റേതര വരുമാനം 10 കോടി രൂപയും. ആകെ 193 കോടി രൂപ വരുമാനത്തിൽ നിന്നും 78 കോടി രൂപയാണ് ഡീസലിനായി ചിലവാകുക. 82 കോടി രൂപ ശമ്പളം നൽകാനും വേണം. പ്രതിമാസം എട്ടുകോടി രൂപയോളം സ്പെയർ പാർട്സുകൾ വാങ്ങാൻ വേണം എന്നാണ് കണക്ക്. അങ്ങനെ നോക്കിയാൽ ചെലവാകുന്നത് 186 കോടി രൂപ മാത്രമാണ്. 25 കോടി മിച്ചവും. വായ്പാ തിരിച്ചടവിനുള്ള 30 കോടി രൂപ സർക്കാരാണ് നൽകുന്നത്.
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാർ ഖജനാവിൽ നിന്നും പണം നൽകണമെന്ന കള്ള പ്രചാരണമാണ് പൊളിയുന്നത്. തൊഴിലാളികൾ പണിയെടുത്ത് സ്വരൂപിക്കുന്ന പണം തന്നെ അവരുടെ ശമ്പളത്തിനും കെഎസ്ആർടിസിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും തികയുന്നതാണ്. കാലാകാലങ്ങളിൽ മാറിമാറി വന്ന സർക്കാരുകളും മാനേജ്മെന്റുകളും നടത്തിയ പരീക്ഷണങ്ങളാണ് കെഎസ്ആർടിസിക്ക് കോടികളുടെ കടബാധ്യത വരുത്തിവെച്ചത്.

ഒരു പൊതുമേഖലാ സ്ഥാപനത്തെ നല്ല നിലയിൽ മുന്നോട്ട് കൊണ്ടുപോകാൻ പ്രാപ്തിയില്ലാത്ത ഭരണകൂടം ജീവനക്കാരെ കുറ്റം പറയുന്ന സ്ഥിതിയാണ് കെഎസ്ആർടിസിയിൽ. പി.എസ്.സി നടത്തുന്ന ബോർഡ്/ കമ്പനി/കോർപ്പറേഷൻ പരീക്ഷയിൽ ആദ്യ റാങ്കുകൾ കിട്ടുന്നവരാണ് കെഎസ്ആർടിസിയിലേക്ക് നിയമിതരാകുന്നത്. കേരള സമൂഹം സർക്കാർ ജീവനക്കാരായി തന്നെ പരി​ഗണിക്കുന്നവർ. എന്നാൽ, ഇന്ന് കൃത്യസമയത്ത് ശമ്പളം പോലും നൽകാൻ മാനേജ്മെൻ്റ് തയ്യാറാകുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here