ഹൈക്കോടതി ഉത്തരവിന്റെ പശ്‌ചാത്തലത്തില്‍ പന്നിയങ്കര ടോള്‍ പ്ലാസയിലെ ടോള്‍ നിരക്കു കുറച്ചു

0

ഹൈക്കോടതി ഉത്തരവിന്റെ പശ്‌ചാത്തലത്തില്‍ പന്നിയങ്കര ടോള്‍ പ്ലാസയിലെ ടോള്‍ നിരക്കു കുറച്ചു. കഴിഞ്ഞ ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍ വന്ന തുകയാണ്‌ കുറച്ചത്‌. നേരത്തെ, പന്നിയങ്കര ടോള്‍ ബൂത്തില്‍ പുതുക്കിയ നിരക്കില്‍ പിരിവ്‌ നടത്താന്‍ പാടില്ലെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, കോടതി ഉത്തരവ്‌ നടപ്പാക്കാതിരുന്നതിനെത്തുടര്‍ന്നു നിരവധി സംഘടനകള്‍ പ്രത്യക്ഷ സമരത്തിനിറങ്ങി. സ്വകാര്യ ബസുകള്‍ ടോള്‍ നല്‍കാതെ സര്‍വീസ്‌ നടത്തിയതിനെതിരേ കരാര്‍ കമ്പനി നല്‍കിയ കേസിലായിരുന്നു കോടതി ഉത്തരവ്‌.

LEAVE A REPLY

Please enter your comment!
Please enter your name here