മറ്റുള്ള പാർട്ടികളുടെയോ സംഘടനകളുടെയോ ഓഫിസുകൾക്കുനേരെ ഒരാക്രമണവും പാടില്ലെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ കർശന നിർദേശം

0

തിരുവനന്തപുരം: മറ്റുള്ള പാർട്ടികളുടെയോ സംഘടനകളുടെയോ ഓഫിസുകൾക്കുനേരെ ഒരാക്രമണവും പാടില്ലെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ കർശന നിർദേശം. രാഹുൽ ഗാന്ധിയുടെ എം.പി ഓഫിസ് ആക്രമണ പശ്ചാത്തലത്തിലാണ് തീരുമാനം.

ശനിയാഴ്ച സംസ്ഥാന സമിതിയിൽ രൂക്ഷവിമർശമാണ്​ എസ്​.എഫ്​.ഐ നടപടിക്കെതിരെ ഉയർന്നത്​. സി.പി.എം വർഗ-ബഹുജന സംഘടനകൾ സംഘടിപ്പിക്കുന്ന പ്രകടനങ്ങൾ സമാധാനപരമായിരിക്കണം.

അക്രമസമരങ്ങൾ ഗുണംചെയ്യുക യു.ഡി.എഫിനാണെന്ന സംസ്ഥാന സമിതിയുടെ വിലയിരുത്തലും കോടിയേരി വാർത്തസമ്മേളനത്തിൽ ആവർത്തിച്ചു. പാർട്ടി പ്രവർത്തകർ പൂർണമായും അക്രമത്തിൽനിന്ന് മാറിനിൽക്കണമെന്ന് കോടിയേരി നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here