രാജ്യത്തെ എല്ലാ ജില്ലകളിലും വയോജന കേന്ദ്രം സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു

0

ന്യൂഡൽഹി ∙ രാജ്യത്തെ എല്ലാ ജില്ലകളിലും വയോജന കേന്ദ്രം സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ 250 ജില്ലകളിൽ കേന്ദ്രങ്ങൾ സജ്ജമാക്കുമെന്ന് സാമൂഹികനീതി മന്ത്രി വീരേന്ദ്ര കുമാർ വ്യക്തമാക്കി. സർക്കാർ ഇതര സംഘടനകളുമായി ചേർന്നാവും കേന്ദ്രങ്ങൾ പ്രവർത്തിക്കുക. ആരോഗ്യമുള്ള മുതിർന്ന പൗരൻമാർക്ക് ജോലി ലഭ്യമാക്കുന്നതിനുള്ള ‘സേക്രഡ്’ പദ്ധതിയിൽ 9 സ്റ്റാർട്ടപ് കമ്പനികൾ ചേർന്നിട്ടുണ്ട്. രാജ്യത്തെ ലഹരിമുക്തമാക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണെന്നും ഈ വർഷം 100 ജില്ലകളിൽ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here