ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് സീരിയൽ താരങ്ങളായ ടോഷ് ക്രിസ്റ്റിയും ചന്ദ്രാ ലക്ഷ്മണും

0

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് സീരിയൽ താരങ്ങളായ ടോഷ് ക്രിസ്റ്റിയും ചന്ദ്രാ ലക്ഷ്മണും. തങ്ങൾ അച്ഛനും അമ്മയും ആകാനൊരുങ്ങുകയാണെന്ന സന്തോഷമാണ് ഇരുവരും ആരാധകർക്കായി പങ്കുവെച്ചത്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ചന്ദ്രാ ലക്ഷ്മണാണ് സന്തോഷ വാർത്ത പുറത്തുവിട്ടത്.

‘ഞങ്ങളുടെ ജീവിതത്തിന്റെ ഈ മനോഹരമായ ഘട്ടത്തിൽ മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആരാധകർക്കും നന്ദി പറയുന്നു. ഞങ്ങൾ അച്ഛനും അമ്മയുമാകാൻ പോകുന്നു. എല്ലാവരോടും ഈ സന്തോഷ വാർത്ത പങ്കുവെയ്ക്കുന്നു.’ ചന്ദ്ര ലക്ഷ്മൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കുടുംബസമേതം ഈ വിവരം പ്രേക്ഷകരോട് പറയണം എന്നായിരുന്നു ആഗ്രഹം. എന്നാൽ ഇരുവരുടേയും മാതാപിതാക്കൾ കൊച്ചിയിൽ ഇല്ലാത്തതിനാൽ അതു സാധ്യമായില്ല. 2021 നവംബർ 11-ന് കൊച്ചിയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു ഇരുവരുടേയും വിവാഹം. സീരിയലിൽ ഒരിമിച്ചു അഭിനയിക്കുമ്പോൾ തുടങ്ങിയ പ്രണയം വിവാഹത്തിൽ എത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here