സിനിമയിൽ നായികയാവാൻ അവസരം വാഗ്ദാനം ചെയ്ത് സഹനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ക്യാമറാമാൻ അറസ്റ്റിൽ

0

ചെന്നൈ: സിനിമയിൽ നായികയാവാൻ അവസരം വാഗ്ദാനം ചെയ്ത് സഹനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ക്യാമറാമാൻ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ വത്സരവാക്കത്താണ് സംഭവം. സീരിയൽ സഹനടിയാണ് ഇയാളുടെ അതിക്രമത്തിന് ഇരയായത്. കൊടുങ്കയ്യൂരിൽ താമസിക്കുന്ന ഇരുപത്തിരണ്ടുകാരിയായ സീരിയൽ സഹനടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓംശക്തിനഗറിലെ കാശിനാഥൻ(42) ആണ് അറസ്റ്റിലായത്.

ഏതാനുംമാസംമുമ്പാണ് സിനിമകളുടെ കാമറമാനായ കാശിനാഥൻ സഹനടിയെ പരിചയപ്പെട്ടത്. നിരവധി സംവിധായകരുമായി അടുപ്പമുള്ളതിനാൽ നായികയാക്കാമെന്നും ഫോട്ടോഷൂട്ടിനായി വീട്ടിൽവരണമെന്നും നടിയോട് ആവശ്യപ്പെട്ടു. ഇയാളുടെ വാക്കു വിശ്വസിച്ച് സഹനടി ഞായറാഴ്ച കാശിനാഥന്റെ വീട്ടിലെത്തി. മദ്യലഹരിയിലായിരുന്ന അയാൾ നടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. ഒരുവിധം ഇയാളുടെ കയ്യിൽ നിന്നും കുതിറിമാറി ഓടിരക്ഷപ്പെട്ട നടി വത്സരവാക്കം പൊലീസിൽ പരാതിനൽകി. തുടർന്നാണ് പൊലീസെത്തി ഇയാളെ അറസ്റ്റ്് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here