തിരുവനന്തപുരം മണക്കാട് സര്‍ക്കാര്‍ ലോവര്‍ പ്രൈമറി സ്‌കൂളില്‍ ഈഞ്ചക്കല്‍ കെ.എസ്.ആര്‍.ടി.സി ഡെപ്പോയിലെ ലോ ഫ്‌ളോര്‍ ബസ് ഒരു ക്ലാസ്സ് മുറിയാക്കി മാറ്റിയതിനെതിരെ പ്രതിഷേധിച്ച് സേവ് എഡ്യൂക്കേഷന്‍ കമ്മിറ്റി

0

കൊച്ചി: തിരുവനന്തപുരം മണക്കാട് സര്‍ക്കാര്‍ ലോവര്‍ പ്രൈമറി സ്‌കൂളില്‍ ഈഞ്ചക്കല്‍ കെ.എസ്.ആര്‍.ടി.സി ഡെപ്പോയിലെ ലോ ഫ്‌ളോര്‍ ബസ് ഒരു ക്ലാസ്സ് മുറിയാക്കി മാറ്റിയതിനെതിരെ പ്രതിഷേധിച്ച് സേവ് എഡ്യൂക്കേഷന്‍ കമ്മിറ്റി. ക്ലാസ്സ് മുറിയെ സംബന്ധിച്ച കെ.ഇ.ആര്‍ വ്യവസ്ഥകളുടെ ലംഘനമാണിതെന്നും ഏത് നിയമ പ്രകാരമാണ് അത്തരമൊരു നടപടിയെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കണമെന്നും സേവ് എഡ്യൂക്കേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

ക്ലാസ്സ് മുറിക്ക് 20 അടി വീതിയും 20 അടി നീളവും മൂന്നു മീറ്റര്‍ ഉയരവും ഉണ്ടാകണമെന്ന് കെ ഇ ആര്‍ നിഷ്‌കര്‍ഷിക്കുന്നു. ക്ലാസ്സ് റൂമിന് വരാന്തയും നിര്‍ബന്ധം. ഏറ്റവും ചുരുങ്ങിയത് 8 സ്‌ക്വയര്‍ ഫീറ്റ് വീതം സ്ഥലം ഓരോ കുട്ടിക്കും ഉണ്ടാകണം എന്നുമാണ് ഔപചാരിക ക്ലാസ്സ് റൂം വ്യവസ്ഥ. പിന്നെ എങ്ങനെയാണ് ബസ്സിനകത്ത് റെഗുലര്‍ ക്ലാസ്സ് ആരംഭിക്കാനാവുക എന്നും എഡ്യുക്കേഷന്‍ കമ്മിറ്റി ചോദിച്ചു.

കേരളത്തില്‍, സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ക്ലാസ്സ് മുറികളില്ലെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ പുറത്ത് വിടണമെന്നും കേരള വിദ്യാഭ്യാസ നിയമത്തിന്റെയും ചട്ടങ്ങളുടെയും ലംഘനത്തിനെതിരെ നിയമ നടപടികള്‍ ആലോചിക്കുമെന്നും സേവ് എഡ്യൂക്കേഷന്‍ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here