നഗരത്തിലെ പ്രധാന പോത്ത് മോഷ്ടാക്കളെ പിടികൂടി പോലീസ്

0

ആലുവ : നഗരത്തിലെ പ്രധാന പോത്ത് മോഷ്ടാക്കളെ പിടികൂടി പോലീസ്. കീഴ്മാട് തോട്ടു മുഖം കല്ലുങ്കൽ വീട്ടിൽ മുഹ്‌സിൻ ( 28 ),കൊരങ്ങാട്ട് വീട്ടിൽ മുഹമ്മദ് അലി (20) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 24 ന് കുട്ടമശേരി പുഷ്പാകരൻ എന്നയാളുടെ വീട്ടിൽ നിന്നും ഇവർ പോത്തിനെ മോഷ്ടിച്ചിരുന്നു. അന്വേഷണത്തിൽ കീരൻ കുന്നത്ത് ഭാഗത്തെ പാടത്ത് നിന്നും പോത്തിനെ കണ്ടെത്തി. മുഹ്‌സിന് അറവുശാലയും പോത്ത് വ്യാപാരവുമുണ്ട്. ഇവർ വേറെയും മോഷണം നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ഇൻസ്‌പെക്ടർ എൽ. അനിൽ കുമാർ , എസ്‌ഐ എം.എസ് ഷെറി, ഏ.എസ്‌ഐ ഏ .കെ .സന്തോഷ് കുമാർ സി.പി. ഒമാരായ മാഹിൻ ഷാ അബൂബക്കർ, എൻ.എ മുഹമ്മദ് അമീർ, കെ. എം മനോജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here