പന്തളം കൊട്ടാരത്തിലെ കിരീടാവകാശിയായിരുന്ന പി.കെ. രാജവര്‍മയ്‌ക്ക്‌ നിളാതീരത്തെ ഐവര്‍മഠം പൊതുശ്‌മശാനത്തില്‍ അന്ത്യവിശ്രമം

0

പന്തളം കൊട്ടാരത്തിലെ കിരീടാവകാശിയായിരുന്ന പി.കെ. രാജവര്‍മയ്‌ക്ക്‌ നിളാതീരത്തെ ഐവര്‍മഠം പൊതുശ്‌മശാനത്തില്‍ അന്ത്യവിശ്രമം. രാജാധികാരമേറ്റ്‌ ആറാം ദിവസമാണ്‌ 98 വയസുള്ള ഹിസ്‌ ഹൈനസ്‌ പി.കെ. രാജവര്‍മ നിര്യാതനായത്‌.
പ്രായാധിക്യം മൂലം പാലക്കാട്‌ മണ്ണാര്‍ക്കാട്‌ മൈലാംപാടം ചാലമല എസ്‌റ്റേറ്റില്‍ വിശ്രമത്തിലായിരുന്നു. ചൊവ്വാഴ്‌ച ഉച്ചയോടെയായിരുന്നു വിയോഗം. പി.കെ. രാജവര്‍മയുടെ മൂത്ത മകന്‍ ഡോ. രവീന്ദ്രനാഥ്‌ രാജവര്‍മ ചിതയ്‌ക്ക്‌ തീ കൊളുത്തി. പന്തളം വലിയകോയിക്കല്‍ ധര്‍മ ശാസ്‌താ ക്ഷേത്ര ഉപദേശക സമിതിക്കുവേണ്ടി പ്രസിഡന്റ്‌ പൃഥിപാല്‍ പുഷ്‌പചക്രം സമര്‍പ്പിച്ചു.
പന്തളം രാജകൊട്ടാര നിര്‍വാഹകസമിതി സെക്രട്ടറി നാരായണ വര്‍മ, ചെയര്‍മാന്‍ വിശാഖം തിരുനാള്‍ രാമവര്‍മ രാജ, കമ്മിറ്റി അംഗങ്ങളായ അരുണ്‍ വര്‍മ കേരളവര്‍മ, രാജരാജവര്‍മ, ക്ഷത്രിയ ക്ഷേമസഭ പ്രസിഡന്റ്‌ രാഘവ വര്‍മ എന്നിവര്‍ക്ക്‌ പുറമേ മക്കളായ ഡോ. രവീന്ദ്രനാഥ്‌ രാജവര്‍മ, ഗൗരി വര്‍മ, രാജലക്ഷ്‌മി നന്ദഗോപാല്‍, സുരേന്ദ്രനാഥ്‌ രാജവര്‍മ, അംബിക രവീന്ദ്രന്‍, മരുമക്കളായ ഗിരിജ രവീന്ദ്രനാഥ്‌, നന്ദഗോപാല്‍, സുധ സുരേന്ദ്രന്‍, രവീന്ദ്രന്‍ എന്നിവരും മറ്റു കുടുംബാംഗങ്ങളും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here