കുട്ടികളേ, നിങ്ങള് പൊളിയാണ്…എല്ലാവർക്കും അഭിനന്ദനങ്ങൾ!ട്രോളാനൊന്നും ഞാനില്ല.എല്ലാവർക്കും സുഖമല്ലേ…!പഴയ കാല ട്രോളൻമാരെ വിജയശതമാനം ഓർമ്മിപ്പിച്ച് അബ്ദുറബ്

0

മലപ്പുറം: സംസ്ഥാനത്തെ എസ് എസ് എൽ സി വിജയശതമാനം ഉയർന്നതിൽ പ്രതികരണവുമായി മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്. വിജയിച്ച കുട്ടികളെ അഭിനന്ദിച്ച അബ്ദുറബ്, താൻ മന്ത്രിയായിരുന്ന കാലത്ത് വിജയശതമാനം ഉയർന്നതിലെ ട്രോളുകളെ പരോക്ഷമായി വിമ‍ർശിക്കുന്ന നിലയിലാണ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. ‘കുട്ടികളെ നിങ്ങൾ പൊളിയാണെന്ന്’ പറഞ്ഞ മുൻ വിദ്യാഭ്യാസ മന്ത്രി ട്രോളാനൊന്നും ഞാനില്ല എന്നും എല്ലാവർക്കും സുഖമല്ലേ എന്നും ചോദിച്ചാണ് പഴയ കാല വിമർശനങ്ങളെ ഓർമ്മിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here