പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശവുമായി ബന്ധപ്പെട്ട് വി.ടി.ബൽറാമിന്റെ ഫേസബുക്ക് കുറിപ്പിലെ പരാമർശങ്ങൾ തെറ്റിദ്ധാരണാജനകവും പ്രതിഷേധാർഹവുമാണെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ

0

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശവുമായി ബന്ധപ്പെട്ട് വി.ടി.ബൽറാമിന്റെ ഫേസബുക്ക് കുറിപ്പിലെ പരാമർശങ്ങൾ തെറ്റിദ്ധാരണാജനകവും പ്രതിഷേധാർഹവുമാണെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ. കണ്ണൂർ മയ്യിൽ പൊലീസ് നൽകിയ വിവാദ സർക്കുലറിൽ പ്രതികരിക്കവേയാണ് ബൽറാം കെസിബിസിയെ ചൊടിപ്പിച്ച പരാമർശം നടത്തിയത്. ‘നാർക്കോട്ടിക് ജിഹാദ് അടക്കമുള്ള കഴമ്പില്ലാത്ത വിദ്വേഷ പ്രചരണങ്ങൾക്കും വേദിയായത് ആരാധനാലയങ്ങൾ തന്നെയാണ്. സാമുദായിക സൗഹാർദ്ദം തകർക്കുന്ന രീതിയിൽ ദുരാരോപണമുന്നയിച്ച ആ ബിഷപ്പിനെ താമസസ്ഥലത്തെത്തി സമാശ്വസിപ്പിക്കുകയായിരുന്നു സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായ മന്ത്രി.

പിന്നെന്തിനാണ് മുസ്ലിം ആരാധനാലയങ്ങൾക്ക് മാത്രമായി കേരള പൊലീസിന്റെ ഇങ്ങനെയൊരു ഇണ്ടാസ്? ശശികലയടക്കമുള്ള വിദ്വേഷ പ്രചാരകരെ വിലക്കുന്ന രീതിയിൽ കേരളത്തിലെ അമ്പലകമ്മിറ്റികൾക്ക് നോട്ടീസ് നൽകാൻ പിണറായി വിജയന്റെ പൊലീസ് തയ്യാറാകുമോ?’-ബൽറാം ചോദിച്ചു.

പാലാ രൂപതാദ്ധ്യക്ഷൻ ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് തന്റെ വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിൽ അതൊരു വിദ്വേഷ പ്രചരണത്തിനുള്ള ശ്രമമായിരുന്നില്ല എന്ന് കെസിബിസി ജാഗ്രതാ സമിതിയുടെ കുറിപ്പിൽ പറയുന്നു. ഇപ്പോൾ കേരളം അഭിമുഖീകരിക്കുകയും ചെയ്യുന്ന ചില പ്രതിഭാസങ്ങളുടെ പശ്ചാത്തലത്തിൽ ബോധപൂർവ്വം നൽകിയ മുന്നറിയിപ്പാണത് എന്നും കെസിബിസി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here