രാജ്യത്ത് കോവിഡ് പ്രതിദിന കേസുകള്‍ 24 മണിക്കൂറിനുള്ളില്‍ 10,000 കടന്നു

0

ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിദിന കേസുകള്‍ 24 മണിക്കൂറിനുള്ളില്‍ 10,000 കടന്നു. 12,213 കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുന്‍ ദിവസത്തെ അപേക്ഷിച്ച് 38.4% വര്‍ധനവുണ്ടായി.

ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 8,641 കേസുകളായിരുന്നു. ചൊവ്വാഴ്ച 8,828 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 109 ദിവസത്തിനു ശേഷം ആദ്യമായാണ് പ്രതിദിന കേസുകള്‍ 10,000 കടക്കുന്നത്. ഫെബ്രുവരി 26നാണ് ഇതിനു മുന്‍പ് 10,000 മുകളില്‍ രോഗികള്‍ എത്തിയത്.

മഹാരാഷ്ട്ര, കേരളം അടക്കമുളള സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുകയാണ്. മഹാരാഷ്ട്രയില്‍ പ്രതിദിന കേസുകളില്‍ 36% വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്ത് 4,024ലെത്തി. ഫെബ്രുവരി 12ന് ശേഷം ആദ്യമായാണ് 4000 കടക്കുന്നതും മുംബൈയില്‍ മാത്രം 2,293 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് പേരില്‍ ഒമിക്രോണ്‍ വകഭേദമായ BA.5 ഉപവകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ BA.4, BA.5 രോഗികളുടെ എണ്ണം 19 ആയി ഉയര്‍ന്നു.

കര്‍ണാടക, തമിഴ്‌നാട്, ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെല്ലാം പ്രതിദിന കേസുകള്‍ ഉയരുന്നുണ്ട്.

കോവിഡ് മരണങ്ങള്‍ വളരെ കുറവാണെങ്കിലും നേരിയ തോതിലുള്ള വര്‍ധനവുമുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 21 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സജീവ രോഗികളുടെ എണ്ണം 56,500ലെത്തി. തിങ്കളാഴ്ചയാണ് 50,000 കടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here