കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 47 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസും ഡിആർഐയും ചേർന്ന് പിടികൂടി

0

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 47 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസും ഡിആർഐയും ചേർന്ന് പിടികൂടി. അബുദാബിയിൽനിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ കാസർഗോഡ് ചെങ്കള സ്വദേശി ഹസീബ് അബ്ദുള്ള ഹനീഫിൽനിന്നാണ് 899 ഗ്രാം സ്വർണം പിടിച്ചത്. ചെക്ക് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.

പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം നാ​ലു ഗു​ളി​ക​ക​ളാ​ക്കി ശ​രീ​ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം പി​ടി​കൂ​ടു​മ്പോ​ൾ 1000 ഗ്രാം ​ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും വേ​ർ​തി​രി​ച്ചെ​ടു​ത്ത​പ്പോ​ൾ 899 ഗ്രാ​മാ​ണ് ല​ഭി​ച്ച​ത്. ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത ശേ​ഷം ജാ​മ്യ​ത്തി​ൽ വി​ട്ടു. ക​സ്റ്റം​സ് അ​സി. ക​മ്മീ​ഷ​ണ​ർ ടി.​പി.​മു​ഹ​മ്മ​ദ് ഫ​യീ​സ്, സൂ​പ്ര​ണ്ടു​മാ​രാ​യ വി.​പി.​ബേ​ബി, പി.​മു​ര​ളി, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ശ്വി​ന നാ​യ​ർ, പ​ങ്ക​ജ്, സൂ​ര​ജ് ഗു​പ്ത, ജു​ബ​ർ ഖാ​ൻ ,ഹ​വി​ൽ​ദാ​ർ ശ​ശീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here