കാസർകോട് ഉപ്പള പത്വാടിയിൽ ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാല് പേർ അടക്കം അഞ്ച് പേർക്ക് പരിക്ക്

0

കാസർകോട് ഉപ്പള പത്വാടിയിൽ ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാല് പേർ അടക്കം അഞ്ച് പേർക്ക് പരിക്ക്. ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് തലകീഴായി താഴ്ചയിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. ലത്തീഫ്, ഭാര്യ സുഹറ, മക്കളായ ലുബ്‌ന, ബഷീർ, ഓട്ടോ ഡ്രൈവർ നഹീം എന്നിവർക്കാണ് പരിക്കേറ്റത്.

ഉപ്പളയിൽ നിന്നും പത്വാടിയിലെ വീട്ടിലേക്ക് പോവുകയായിരുന്ന കുടുംബമാണ് ഉച്ചയ്ക്ക് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ ആറ് വയസുകാരനായ ബഷീറിന്റെ നില ഗുരുതരമാണ്. കുട്ടി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here