രാജ്യത്തു കള്ളനോട്ടുകള്‍ പ്രവഹിക്കുന്നതായി റിസര്‍വ്‌ ബാങ്ക്‌, നാഷണല്‍ ൈക്രം റെക്കോഡ്‌സ്‌ ബ്യൂറോ എന്നിവയില്‍നിന്നുള്ള കണക്കുകള്‍

0

തിരുവനന്തപുരം : രാജ്യത്തു കള്ളനോട്ടുകള്‍ പ്രവഹിക്കുന്നതായി റിസര്‍വ്‌ ബാങ്ക്‌, നാഷണല്‍ ൈക്രം റെക്കോഡ്‌സ്‌ ബ്യൂറോ എന്നിവയില്‍നിന്നുള്ള കണക്കുകള്‍. 500, 2000 രൂപയുടെ കള്ളനോട്ടുകളാണു വ്യാപകമായി ഇറങ്ങുന്നത്‌.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍മാത്രം എണ്‍പതിനായിരത്തിനടുത്ത്‌ കേസുകളാണ്‌ 500 രൂപയുടെ കള്ളനോട്ടടിയുമായി മാത്രം ബന്ധപ്പെട്ട്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. കേരളത്തില്‍ 167 കേസുകളാണ്‌ 2022ല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. തമിഴ്‌നാട്ടില്‍ 334 കേസുകളും പശ്‌ചിമ ബംഗാളില്‍ 993 കേസുകളും ഉത്തര്‍പ്രദേശില്‍ 713 കേസുകളും അസമില്‍ 444 കേസുകളും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. 2,000 നോട്ടുകളുമായി ബന്ധപ്പെട്ട 13,604 കേസുകളാണ്‌ 2022ല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. 2021 ല്‍ ഇത്‌ 8798 മാത്രമായിരുന്നു. വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളില്‍ താരതമ്യേനെ കള്ളനോട്ട്‌ കേസുകള്‍ കുറവാണ്‌.
കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും 30 ശതമാനത്തില്‍ താഴെ കേസുകളില്‍ മാത്രമാണ്‌ ശിക്ഷയുണ്ടാകുന്നതെന്നതു കണക്ക്‌പശ്‌ചിമബംഗാളിലാണ്‌ ഏറ്റവുമധികം കള്ളനോട്ട്‌ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തത്‌. ഉത്തര്‍പ്രദേശും അസമുമാണ്‌ തൊട്ടുപിന്നില്‍. കള്ളനോട്ട്‌ കേസുകളില്‍ പകുതിയില്‍ത്താഴെ കേസുകളിലേ പോലീസ്‌ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here