നഗരത്തില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം

0

തിരുവനന്തപുരം: നഗരത്തില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. പട്ടത്തെ ഒരു സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ഉള്ളൂര്‍ സ്വദേശി ഡാനിയേലിനെയാണ് മറ്റ് രണ്ട് സ്‌കൂളുകളില്‍ പഠിക്കുന്ന സമപ്രായക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്.

ഇന്നലെ വൈകിട്ട് നാലു മണിയോടെ പരീക്ഷകഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ ബസ് കാത്തുനിന്ന ഡാനിയേലിനെ മറ്റൊരു ബസില്‍ വന്ന 20 ഓളം പേരടങ്ങുന്ന വിദ്യാര്‍ത്ഥി സംഘമാണ് ആക്രമിച്ചത്. കൂട്ടം ചേര്‍ന്ന് അടിച്ചുവീഴ്ത്തുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നു.

വൈകിട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഡാനിയേലിനെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചു. കയ്യിലും തലയിലും മുറിവുകളുണ്ടെങ്കിലൂം മാരകമല്ലെന്നാണ് റിപ്പോര്‍ട്ട്.

ഇക്കഴിഞ്ഞ 13ന് സ്‌കൂളില്‍ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ടാണ് വഴക്കെന്നാണ് ഡാനിയേല്‍ അമ്മയോട് പറഞ്ഞത്. അന്ന് വഴക്കിനു ശേഷം പിരിഞ്ഞുപോയതായിരുന്നു സംഘം. പ്രശ്‌നം അവിടെ അവസാനിച്ചുവെന്നും കരുതി. എന്നാല്‍ ഇന്നലെ ബസില്‍ പോകുന്നതിനിടെ ഡാനിയേല്‍ ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുന്നതുകണ്ട വിദ്യാര്‍ത്ഥികള്‍ ഇറങ്ങിവന്ന് പകവീട്ടുകയായിരുന്നുവെന്നും ഡാനിയേല്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here