മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും പിഡബ്ല്യുസി ഡയറക്ടർ ജെയ്ക് ബാലകുമാറും ഒരുമിച്ചുള്ള ചിത്രങ്ങൾ മാത്യു കുഴൽനാടൻ എംഎൽഎ പുറത്തുവിട്ടതോടെ സിപിഎം പ്രതിരോധത്തിൽ

0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും പിഡബ്ല്യുസി ഡയറക്ടർ ജെയ്ക് ബാലകുമാറും ഒരുമിച്ചുള്ള ചിത്രങ്ങൾ മാത്യു കുഴൽനാടൻ എംഎൽഎ പുറത്തുവിട്ടതോടെ സിപിഎം പ്രതിരോധത്തിൽ. ജെയ്ക്കും വീണയും ഒരുമിച്ചുള്ള ചടങ്ങുകളുടെ ചിത്രങ്ങളാണു കുഴൽനാടൻ പുറത്തുവിട്ടത്. ഇന്നലെ, ജെയ്കും വീണയുമായുള്ള ബന്ധം സംബന്ധിച്ച ആരോപണങ്ങൾ പിണറായി വിജയൻ നിയമസഭയിൽ തള്ളിയിരുന്നു. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) സ്പേസ് പാർക്കിൽ നിയമിച്ചതു വിവാദമായിരുന്നു.

വീണയുടെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസിന്റെ വെബ്സൈറ്റിൽ നൽകിയിരുന്ന പിഡബ്ല്യുസി ഡയറക്ടർ ജെയ്ക് ബാലകുമാറിനെക്കുറിച്ചുള്ള വിവരങ്ങൾ അപ്രത്യക്ഷമായതിനും കുഴൽനാടൻ തെളിവുകൾ പുറത്തുവിട്ടു. വെബ് ആർക്കൈവ്സിൽനിന്നുള്ള വിവരങ്ങൾ മാത്യു കുഴൽനാടൻ വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. എക്സാലോജിക്കിന്റെ സൈറ്റിലുണ്ടായിരുന്ന പഴയ വിവരങ്ങളാണ് പ്രദർശിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here