സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതി സ്വപ്‌ന സുരേഷ് നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതുപരിപാടിക്ക് സുരക്ഷ വര്‍ധിപ്പിച്ചു

0

കോട്ടയം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതി സ്വപ്‌ന സുരേഷ് നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതുപരിപാടിക്ക് സുരക്ഷ വര്‍ധിപ്പിച്ചു. ചടങ്ങില്‍ പങ്കെടുക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.

കോട്ടയത്ത് ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന കെ.ജി.ഒ.എയുടെ െപാതുപരിപാടിയാണ് സുരക്ഷാ വലയത്തില്‍ നടക്കുന്നത്. ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പാസ് നിര്‍ബന്ധമാക്കി. മാധ്യമപ്രവര്‍ത്തകര്‍ ഒരു മണിക്കൂര്‍ മുന്‍പ് പരിപാടി നടക്കുന്ന ഹാളില്‍ കയറണമെന്നാണ് പോലീസിന്റെ നിര്‍ദേശം.

അധികമായി എത്തുന്ന 40 പോലീസുകാരടങ്ങിയ സുരക്ഷാ വലയമാണ് മുഖ്യമന്ത്രിക്ക് ഒരുക്കുന്നത്. ഒരു പൈലറ്റ് വാഹനത്തില്‍ അഞ്ചു പോലീസുകാരും രണ്ട് കമാന്‍ഡോ വാഹനത്തിലായി 10 പേരും ദ്രുതപരിശോധനാ സംഘത്തില്‍ എട്ടു പേരും ഉണ്ടാകും. ഒരു പൈലറ്റ്, എസ്‌കോര്‍ട്ട് വാഹനവും അധികമായി ഉണ്ടാകും. ജില്ലയിലെ പോലീസ് സുരക്ഷയ്ക്ക് പുറമേയാണിത്.

മുഖ്യമന്ത്രിയുടെ വരവ് പ്രമാണിച്ച് കടുത്ത ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞിട്ടു. ഇതേതുടര്‍ന്ന് നാട്ടുകാരും പോലീസുമായി വാക്കുതര്‍ക്കവും ഉണ്ടായി. ഇന്നലെ കോട്ടയത്ത് എത്തിയ മുഖ്യമന്ത്രി നാട്ടകം ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. ഇവിടെ നിന്നും കോട്ടയം നഗരത്തിലേക്ക് രാവിലെ 11 മണിക്കാണ് മുഖ്യമന്ത്രിക്ക് എത്തേണ്ടത്. 10 മണിയോടെ കെ.കെ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയ പോലീസ് മുഖ്യമന്ത്രിക്ക് വഴിയൊരുക്കി. 10.30 ഓടെ മുഖ്യമന്ത്രി പരിപാടി നടക്കുന്ന ഹാളിലെത്തുമെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here