ബൈജൂസ് ലേണിങ് ആപ്പ് 600 തൊഴിലാളികളെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്

0

ബൈജൂസ് ലേണിങ് ആപ്പ് 600 തൊഴിലാളികളെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്. ചെലവു ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചു വിടലെന്നാണ് റിപ്പോർട്ട്. ബൈജൂസ് ഏറ്റെടുത്ത ടോപ്പർ കമ്പനിയിൽ നിന്ന് 300 പേരെയും വൈറ്റ്ഹാറ്റ് കമ്പനിയിൽ നിന്ന് 300 ഓളം തൊഴിലാളികളെയുമാണ് പിരിച്ചുവിടുന്നത്.

ടോപ്പറിലെയും വൈറ്റ് ഹാറ്റിലെയും മുഴുവൻ സമയ കരാർ ജീവനക്കാരെയും സെയിൽസ്, മാർക്കറ്റിങ്, ഓപറേഷൻസ്, കണ്ടന്റ്, ഡിസൈൻ ടീമുകളെയുമാണ് ബൈജൂസ് പിരിച്ചുവിടുത്. ബിസിനസ് മുൻഗണനകൾ പുനഃക്രമീകരിക്കുന്നതിനും ദീർഘകാല വളർച്ച ത്വരിതപ്പെടുത്തുന്നതിനും, ഗ്രൂപ്പ് കമ്പനികളിലുടനീളം ഞങ്ങളുടെ ടീമുകളെ ത്വരിതപ്പെടുത്തുകയാണ് എന്നാണ് റിപ്പോർട്ടുകളോട് ബൈജൂസിന്റെ പ്രതികരണം.

അതേസമയം 500ൽ താഴെ മാത്രമുള്ള ജീവനക്കാരെ മാത്രമാണ് പിരിച്ചുവിട്ടതെന്നും ചില മാധ്യമങ്ങൾ നൽകിയ വാർത്തകൾ തെറ്റാണെന്നും ബൈജൂസ് പറയുന്നു. 80 ശതമാനത്തോളം വരുന്ന തൊഴിലാളികളെയും ഏറ്റെടുത്തുകൊണ്ട് ടോപ്പറിനെ ബൈജൂസിന്റെ പരിസ്ഥിതിയുമായി ലയിപ്പിച്ചുവെന്നും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here