കെഎസ്ആർടിസിയെ സർക്കാർ ഏറ്റെടുക്കണമെന്ന് എഐടിയുസി; ഈ മാസം ഏഴിന് ബഹുജന കൺവെൻഷൻ

0

തിരുവനന്തപുരം: കെഎസ്ആർടിസിയെയും തൊഴിലാളികളെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കെഎസ്ടി എംപ്ലോയീസ് യൂണിയൻ (എഐടിയുസി) ബഹുജന കൺവെൻഷൻ സംഘടിപ്പിക്കുന്നു. ജൂൺ 7 ന് വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം ടി വി സ്മാരകത്തിൽ ചേരുന്ന കൺവെൻഷൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് കെ.പി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.

പൊതു ഗതാഗതം സംരക്ഷിക്കുക, കെഎസ്ആർടിസിയെയും തൊഴിലാളികളെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടാണ് കൺവെൻഷൻ. കെഎസ്ആർടിസിയെ യെ സർക്കാർ ഏറ്റെടുക്കണം, തൊഴിലാളികളെ സർക്കാർ ജീവനക്കാരാക്കി മാറ്റണം, പെൻഷൻ പൂർണ്ണമായും ട്രഷറി വഴി വിതരണം ചെയ്യണം, പൊതു മേഖലാ വ്യവസായ സ്ഥാപനമായി കെഎസ്ആർടിസിയെ കാണാനാവില്ല തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എഐടിയുസി സമരരം​ഗത്തേക്ക് ഇറങ്ങുന്നത്. കെഎസ്ആർടിസി പൊതുസേവന മേഖലയുടെ ഭാഗമായ ഗതാഗത സംവിധാനമാണ്, ഇത് നിലനിൽക്കേണ്ടത് ജനങ്ങളുടെ ആവിശ്യമാണ്. വിപുലപ്പെടുത്തി നിലനിർത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വവുമാണ്. ആ ഉത്തരവാദിത്വം സർക്കാർ നിറവേറ്റണമെന്നും സംഘടന ആവശ്യപെടുന്നു.

സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, എഐകെഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെ.വേണുഗോപാലൻ നായർ, എൻഎഫ്ഐഡബ്ല്യൂ സംസ്ഥാന ജോ.സെക്രട്ടറി അഡ്വ.ആർ. ലതാദേവി, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ, എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആർ.എസ്. രാഹുൽ രാജ്, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, കെഇഡബ്ല്യൂഎഫ് ജനറൽ സെക്രട്ടറി എം.പി.ഗോപകുമാർ, കെജിഓഎഫ് സംസ്ഥാന പ്രസിഡന്റ് കെ.എസ്.സജികുമാർ, സെക്രട്ടേറിയേറ്റ് സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.സുധി കുമാർ, എകെഡബ്ല്യൂഇയു ജനറൽ സെക്രട്ടറി അനീഷ് പ്രദീപ്, എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, യൂണിയൻ വർക്കിംഗ് പ്രസിഡന്റ് എം. ശിവകുമാർ തുടങ്ങിയ പ്രമുഖ നേതാക്കൾ ബഹുജന കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്.
സിപിഐയുടെ യുടെയും എഐടിയുസിയുടെയും മുഴുവൻ വർഗ്ഗ ബഹുജന സംഘടനകളുടെയും യുവജന, വിദ്യാർത്ഥി സംഘടനകളുടെയും സർക്കാർ ജീവനക്കാരുടെയും കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെയും നേതാക്കളും പ്രവർത്തകരും ഈ കൺവെൻഷനിൽ പങ്കെടുക്കുമെന്ന് സംഘടന അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here