തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ യുഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് നേരെ സൈബരാക്രമണം ശക്തം

0

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ യുഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് നേരെ സൈബരാക്രമണം ശക്തം. സിപിഎം സൈബർ വിഭാഗം ആസൂത്രിതമായാണ് ഈ ആക്രമണങ്ങൾ നടത്തുന്നത് എന്നാണ് ആരോപണം. എന്നാൽ സൈബർ ആക്രമണങ്ങളോട് പ്രതികരിച്ചു ഉമ രംഗത്തുവന്നു. പരാജയ ഭീതിയാണ് ആക്രമണത്തിന് കാരണം. ചിതയിൽ ചാടേണ്ടതിന് പകരം രാഷ്ട്രീയത്തിൽ ചാടിയെന്ന് പറഞ്ഞു. പി ടി തോമസിനായി ഭക്ഷണം മാറ്റിവെക്കുകയെന്നത് തന്റെ സ്വകാര്യതയാണെന്നും ഉമാ തോമസ് പറഞ്ഞു. സൈബർ അധിക്ഷേപങ്ങൾ അവജ്ഞയോടെ തള്ളുന്നുവെന്നും ഉമാ തോമസ് കൂട്ടിചേർത്തു.

ഉമാ തോമസിനെതിരായ സൈബർ ആക്രമണത്തിന് ആഹ്വാനം ചെയ്ത സിപിഐഎം അനുകൂല ഫേസ്‌ബുക്ക് പേജായ പോരാളി ഷാജിയും രംഗത്തുവന്നിരുന്നു. ഉമാ തോമസ് പ്രവർത്തകർക്കൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ‘ ചാമ്പിക്കോ സഖാക്കളെ… നമ്മുടെ ഇളവ് കഴിഞ്ഞു’ എന്ന ക്യാപ്ഷനോടെയാണ് ‘പോരാളി ഷാജി’ പേജിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇന്ന് മുതൽ ഇളവ് ഉണ്ടായിരിക്കില്ലെന്നും ക്യാപ്ഷനിൽ ഉണ്ട്. പി ടി തോമസിന്റെ മരണത്തിനിപ്പുറവും അദ്ദേഹത്തിനുള്ള ഭക്ഷണം മാറ്റിവെച്ചിട്ടാണ് താൻ കഴിക്കാറുള്ളതെന്ന് നേരത്തെ ഉമാ തോമസ് പറഞ്ഞിരുന്നു. എന്നാൽ ഇതെല്ലാം വൈകാരികമായി വോട്ട് സമ്പാദിക്കാനുള്ള ശ്രമമാണെന്ന വിമർശനം ഉയർന്നിരുന്നു. ഇതിനെ മുൻനിർത്തിയാണ് ഉമാ തോമസിനെതിരായ സൈബർ ആക്രമണം.

ഉമക്കെതിരായ സൈബർ ആക്രമണങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ ഭാര്യയും ഡോക്ടറുമായ ദയ പാസ്‌കലിന്റെ പ്രതികരണം തേടിക്കൊണ്ടായിരുന്നു രാഹുൽ ഇക്കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്തിയത്. ‘കുടുംബത്തിനും സ്ത്രീ ബോധത്തിനും പ്രാധാന്യം നല്കുന്നയാൾ എന്ന അവകാശപ്പെടുന്ന ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ ഭാര്യയ്ക്ക് എന്താണ് ഇതിൽ പറയാനുള്ളത്’ എന്ന് രാഹുൽ ചോദിക്കുന്നു. ബംഗാളിലും ഇത്തരത്തിൽ സ്വയം കടന്നലുകൾ എന്ന് അവകാശപ്പെടുന്ന സൈബർ ഗുണ്ടകൾ ഉണ്ടായിരുന്നു. അവരെ ‘തെരഞ്ഞെടുപ്പ്’ കൊണ്ട് ‘ചുട്ടെരിച്ചുവെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.

കുടുംബത്തിനും സ്ത്രീ ബോധത്തിനും പ്രാധാന്യം നല്കുന്നയാൾ എന്ന അവകാശപ്പെടുന്ന ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ ഭാര്യയ്ക്ക് എന്താണ് ഇതിൽ പറയാനുള്ളതെന്ന് രാഹുൽ ഫേസ്‌ബുക്കിലൂടെ ചോദിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഒരു സ്ത്രീയെയാണ് ഇന്നലെ മുതൽ ഏറ്റവും ക്രൂരമായി CPM അധിക്ഷേപിക്കുന്നത്. തിരഞ്ഞെടുപ്പിൽ ഉമാ തോമസ് സ്ഥാനാർത്ഥിയായി വന്ന നിമിഷം മുതൽ അവർക്കെതിരായ അക്രമം തുടങ്ങിയെങ്കിലും, ഇജങ ന്റെ സൈബർ ഗുണ്ടകളുടെ ഭാഷയിൽ പറഞ്ഞാൽ അതിന് ഒരു ഇളവ് ഉണ്ടായിരുന്നു, തിരഞ്ഞെടുപ്പ് നടക്കുന്നു എന്ന ഇളവ്.

എന്താണ് ഇജങ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നത്? SFIക്കെതിരെ ക്യാംപസിൽ ആരും മത്സരിക്കുവാൻ പാടില്ലായെന്ന കമ്മ്യൂണിസത്തിൽ ഇൻഹറിറ്റഡായ ഏക സംഘടനാ വാദമാണോ? കുടുംബത്തിനും സ്ത്രീ ബോധത്തിനും പ്രാധാന്യം നല്കുന്നയാൾ എന്ന അവകാശപ്പെടുന്ന ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ ഭാര്യയ്ക്ക് എന്താണ് ഇതിൽ പറയാനുള്ളത് ?
ഇക്കണ്ട തോന്ന്യവാസമൊക്കെ ചെയ്തിട്ട് ‘കടന്നലുകൾ’ എന്ന് സ്വയം അവകാശപ്പെടുന്ന സൈബർ ഗുണ്ടകളോട് പറയാനുള്ളത്, ബംഗാളിലും ഇങ്ങനെ കുറച്ച് അല്പ പ്രാണികൾ ഉണ്ടായിരുന്നു, അവരെ ‘തിരഞ്ഞെടുപ്പ്’ കൊണ്ട് ‘ചുട്ടെരിച്ചു’. അതിൽ നിന്ന് ചില പ്രാണികൾ ഓടി രക്ഷപെട്ട് കേരളത്തിലെത്തി ‘പൊറോട്ട അടിക്കുന്നുണ്ട്’… നിങ്ങൾക്കും നാളെകളിൽ അതാണ് വിധി..

LEAVE A REPLY

Please enter your comment!
Please enter your name here