നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരേ രൂക്ഷവിമര്‍ശനവുമായി സിനിമാ നടി ഭാഗ്യലക്ഷ്‌മി

0

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരേ രൂക്ഷവിമര്‍ശനവുമായി സിനിമാ നടി ഭാഗ്യലക്ഷ്‌മി. ഇപ്പോള്‍ നടക്കുന്നതെല്ലാം പല നാടകങ്ങളാണെന്ന്‌ ഭാഗ്യലക്ഷ്‌മി ആരോപിച്ചു.
രണ്ടു പ്രോസിക്യൂട്ടര്‍മാര്‍ മാറിയിട്ടും ജുഡീഷ്യറി കാരണം ചോദിക്കുന്നില്ല. എന്താണു പ്രശ്‌നമെന്ന്‌ ഒരു സാധാരണക്കാരനോടും കോടതി ചോദിക്കുന്നില്ല. നീതിപീഠത്തോടു ഭയവും സംശയവുമാണെന്നും ഉന്നതനും സാധാരണക്കാരനും ഇവിടെ രണ്ടു നീതിയാണെന്നും ഭാഗ്യലക്ഷ്‌മി ആരോപിച്ചു. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച “സാംസ്‌കാരികകേരളം അതിജീവിതയ്‌ക്കൊപ്പം” എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അവര്‍.
“സാധാരണക്കാരന്‍ കോടതിയിലേക്കു കയറിയാല്‍ എന്തായിരിക്കും അവിടെ സംഭവിക്കുന്നത്‌? എന്റെ കേസില്‍ ഞാന്‍ തെറ്റു ചെയ്‌തെന്ന രീതിയിലാണു ജഡ്‌ജി സംസാരിച്ചതെങ്കിലും അതിനെ ബഹുമാനിക്കുന്നു. നിയമം കൈയിലെടുത്തതുകൊണ്ടാണു കോടതി ആ വാക്ക്‌ ചോദിച്ചത്‌. ഒരു ഉന്നതന്‍ കോടതിയിലെത്തിയാല്‍, നിങ്ങള്‍ക്ക്‌ ഇങ്ങനെ ചെയ്‌തൂടേ, മൊബൈല്‍ സറണ്ടര്‍ ചെയ്‌തൂടേ എന്നൊക്കെയാണു ചോദിക്കുന്നത്‌. ഇതൊക്കെ സാധാരണക്കാരനോടും ചോദിച്ചാല്‍ സാധാരണക്കാര്‍ക്കു കോടതിയോട്‌ ബഹുമാനവും വിശ്വാസവും ഉണ്ടാകും. അവര്‍ക്കു കോടതിയില്‍ ഒരു വാക്കുപോലും ഉച്ചരിക്കാനുള്ള അവകാശമില്ല. ഞങ്ങള്‍ക്ക്‌ നീതിപീഠത്തെ സംശയമാണ്‌, ഭയവുമുണ്ട്‌”- ഭാഗ്യലക്ഷ്‌മി പറഞ്ഞു.
ചടങ്ങില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി സാറാ ജോസഫും രംഗത്തെത്തി. സര്‍ക്കാര്‍ പൊട്ടന്‍ കളിക്കരുത്‌.
എല്ലാവരും ഒത്തുകളിക്കുമ്പോള്‍ പെണ്‍കുട്ടി ഒറ്റയ്‌ക്കാണ്‌. അഞ്ചുവര്‍ഷമായി ഇവിടെ നടക്കുന്നതു കാണാതെ, ഇനിയും കൂടെയുണ്ടെന്നു സര്‍ക്കാര്‍ പറയുന്നതു വിശ്വസിക്കാന്‍ വ്യക്‌തിപരമായി കഴിയില്ല. സുപ്രീം കോടതിവരെ മുഖ്യമന്ത്രി അതിജീവിതയ്‌ക്ക്‌ ഒപ്പമുണ്ടാകണമെന്നും അവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here