കോവിഡ് വാക്‌സിന്റെ കരുതൽഡോസ് (മൂന്നാംഡോസ്) നൽകാൻ പ്രത്യേകയജ്ഞം നടത്തും

0

തിരുവനന്തപുരം: കോവിഡ് വാക്‌സിന്റെ കരുതൽഡോസ് (മൂന്നാംഡോസ്) നൽകാൻ പ്രത്യേകയജ്ഞം നടത്തും. വ്യാഴാഴ്ചമുതൽ ആറുദിവസമാണ് വാക്‌സിൻ നൽകുക. ഈ ആഴ്ചയിലെ വ്യാഴം, വെള്ളി ദിവസങ്ങളിലും അടുത്ത ആഴ്ചയിലെ തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലുമാണ് വാക്‌സിൻ നൽകുക. 60 വയസ്സിനുമുകളിലുള്ള പാലിയേറ്റീവ് കെയർ രോഗികൾ, കിടപ്പുരോഗികൾ, വയോജനമന്ദിരങ്ങളിലുള്ളവർ എന്നിവർക്ക് കരുതൽഡോസ് വീട്ടിലെത്തി നൽകും.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഒമിക്രോണിന്റെ വകഭേദമാണ് പടരുന്നത്. ഇതിന് രോഗതീവ്രത കുറവാണെങ്കിലും പെട്ടന്ന് പകരാൻ സാധ്യതയുണ്ട്. ന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യവകുപ്പ് ഉന്നതതലയോഗം സംസ്ഥാനത്തെ രോഗസാഹചര്യം വിലയിരുത്തി. എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലാണ് രോഗികൾ കൂടുതൽ.

എല്ലാവരും കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. പ്രായമായവരും അനുബന്ധരോഗമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളുള്ളവർ കോവിഡ് പരിശോധന നടത്തണം. രണ്ടു ഡോസ് വാക്‌സിൻ എടുത്തെന്നു കരുതി കരുതൽഡോസ് എടുക്കാതിരിക്കരുതെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here