ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റിന്റെ തട്ടകത്തിൽ ബിജെപി പ്രവർത്തകർ കൂട്ടത്തോടെ സിപിഎമ്മിലേക്ക് ചേക്കേറാനൊരുങ്ങുന്നു

0

ആലപ്പുഴ: ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റിന്റെ തട്ടകത്തിൽ ബിജെപി പ്രവർത്തകർ കൂട്ടത്തോടെ സിപിഎമ്മിലേക്ക് ചേക്കേറാനൊരുങ്ങുന്നു. ഇന്നലെ ബിജെപി നേതാവായ ആശ വി നായർ പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ ഗ്രാമപഞ്ചായത്ത് അംഗത്വവും ബിജെപിയുടെ അംഗത്വവും രാജിവെച്ചു. ആശയുടെ നേതൃത്വത്തിലാണ് ഒരു വിഭാഗം പ്രവർത്തകർ സിപിഎമ്മിലേക്ക് പോകാൻ തയ്യാറെടുക്കുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് എംവി ഗോപകുമാറിന്റെ പഞ്ചായത്താണ് പാണ്ടനാട്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നാല് ​ഗ്രാമപഞ്ചായത്തുകളിലായിരുന്നു ബിജെപിക്ക് ഭരണം ലഭിച്ചത്. കോടംതുരുത്ത്, ചെന്നിത്തല, പാണ്ടനാട്, തിരുവൻവണ്ടൂർ എന്നീ പഞ്ചായത്തുകളിലായിരുന്നു ബിജെപി ഭരണം. എന്നാൽ കൃത്യമായ രാഷ്ട്രീയ നീക്കങ്ങൾ നടത്താൻ കഴിയാതെപോയതിനാലും പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങൾ മൂലവും നേരത്തേ തന്നെ പാണ്ടനാട് ഒഴികെയുള്ള പഞ്ചായത്തുകളിൽ ഭരണം നഷ്ടമായിരുന്നു. ഇന്നലെയാണ് പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് പദവിയും പാർട്ടി അം​ഗത്വവും രാജിവെക്കുന്നതായി പ്രഖ്യാപിച്ച് ആശ വി നായർ രം​ഗത്തെത്തിയത്. ഇതോടെ ജില്ലയിൽ ആകെയുണ്ടായിരുന്ന പഞ്ചായത്തും പാർട്ടിക്ക് നഷ്ടമായി.

LEAVE A REPLY

Please enter your comment!
Please enter your name here