കാസർകോട് : പ്രണയം നടിച്ച് മൈസൂരുവിലെ പതിനേഴുകാരിയെ കോഴിക്കോട്ടെത്തിച്ച് പീഡിപ്പിച്ച 17കാരനെതിരെ കേസ്. ബദിയഡുക്ക സ്വദേശിയായ പതിനേഴുകാരനെതിരെയാണ് പൊലീസ് കേസെടുത്തത്. 17കാരൻ ഈ പെൺകുട്ടിയെ കോഴിക്കോട്ടെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. ഇയാൾ മൈസൂരുവിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ്.
കഴിഞ്ഞദിവസം കാസർകോട് കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ പെൺകുട്ടിയെ ചോദ്യംചെയ്തതോടെയാണ് പീഡനവിവരം പുറത്തുവന്നത്. സാമൂഹികമാധ്യമം വഴിയാണ് ഇവർ പരിചയത്തിലായതെന്നും പെൺകുട്ടിയുടെ പരാതിപ്രകാരം അന്വേഷണം ആരംഭിച്ചതായും കാസർകോട് വനിതാ പൊലീസ് അറിയിച്ചു.