എന്താണ് ബ്ലൂ ആധാര്‍ കാര്‍ഡ്?, എങ്ങനെ അപേക്ഷിക്കാം; അറിയേണ്ടതെല്ലാം 

0

 
ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നായി ആധാര്‍ കാര്‍ഡ് മാറിയിട്ടുണ്ട്. സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ക്ക് ആധാറാണ് പ്രധാന തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്നത്. കുട്ടികള്‍ക്ക് വരെ യുഐഡിഎഐ ആധാര്‍ കാര്‍ഡ് നല്‍കുന്നുണ്ട്.

അഞ്ചുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ആധാര്‍ കാര്‍ഡിനെ വിളിക്കുന്ന പേര് ബ്ലൂ ആധാര്‍ കാര്‍ഡ് എന്നാണ്. നീലനിറത്തിലുള്ള അക്ഷരത്തിലാണ് ഇതില്‍ പ്രിന്റ് ചെയ്തിരിക്കുന്നത്.

കുട്ടിക്ക് അഞ്ചുവയസാകുന്നതോടെ കാര്‍ഡ് അസാധുവാകും. കാര്‍ഡിന്റെ സാധുത നിലനിര്‍ത്താന്‍ ഇതിന് തൊട്ടുമുന്‍പ് യുഐഡിഎഐയുടെ സൈറ്റില്‍ കയറി അപ്‌ഡേറ്റ് ചെയ്യണം. കുട്ടിയുടെ ബയോമെ്ര്രടിക് വിവരങ്ങളും മറ്റും നല്‍കി മാതാപിതാക്കളാണ് ഇത് നിര്‍വഹിക്കേണ്ടത്.
യുഐഡിഎയുടെ വെബ്‌സൈറ്റില്‍ കയറി വേണം ബ്ലൂ ആധാറിനായി അപേക്ഷിക്കാന്‍. ആധാര്‍ കാര്‍ഡ് രജിസ്‌ട്രേഷന്‍ ഓപ്ഷന്‍ തെരഞ്ഞെടുത്ത് വിവരങ്ങള്‍ കൈമാറണം. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ ഫോണ്‍ നമ്പര്‍, കുട്ടിയുടെയും മാതാപിതാക്കളുടെയും ബയോമെട്രിക് വിവരങ്ങള്‍ എന്നിവയാണ് രേഖപ്പെടുത്തേണ്ടത്.
മേല്‍വിലാസം ഉള്‍പ്പെടെ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളും കൈമാറണം. വിവരങ്ങള്‍ കൈമാറിയ ശേഷം സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് ആധാര്‍ കാര്‍ഡിന്റെ രജിസ്‌ട്രേഷന് വേണ്ടി അപ്പോയ്‌മെന്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. തൊട്ടടുത്തുള്ള എന്‍ റോള്‍മെന്റ് സെന്ററില്‍ ആവശ്യമായ രേഖകളുമായി പോയി വേണം നടപടികള്‍ പൂര്‍ത്തിയാക്കാന്‍.

Leave a Reply