സംസ്ഥാനത്ത് ഷവര്‍മ്മ നിര്‍മ്മാണത്തിന് ഏകീകൃത മാനദണ്ഡം; ആശുപത്രിയിലുള്ള കുട്ടികളുടെ ചികിത്സ സൗജന്യമാക്കുമെന്നും മന്ത്രി വീണാ ജോര്‍ജ്ജ്

0

പത്തനംതിട്ട: സംസ്ഥാനത്ത് ഷവര്‍മ്മ നിര്‍മ്മാണത്തിന് ഏകീകൃത മാനദണ്ഡം കൊണ്ടു വരുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്. കാസറഗോഡ് ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ച് പതിനഞ്ചുകാരിക്ക് മരണം സംഭവിച്ച വിഷയത്തില്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണറോട് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നല്‍കുന്ന റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുമെന്നും ആരോഗ്യമന്ത്രി ചൂണ്ടാക്കാട്ടി.

അതേസമയം, ആശുപത്രിയില്‍ ചികില്‍സയിലുള്ള കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണ്. കുട്ടികള്‍ക്ക് ചികില്‍സ സൗജന്യമാക്കുമെന്നും മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.അതിനിടെ, ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ കൂള്‍ബാറിലേക്ക് ഇറച്ചി നല്‍കിയ കോഴിക്കടയ്ക്ക് എതിരെയും നടപടി. കുട്ടികള്‍ ഭക്ഷണം കഴിച്ച ഐഡിയല്‍ കൂള്‍ബാറിലേക്ക് ഇറച്ചി നല്‍കിയ കടയ്ക്ക് എതിരെയാണ് നടപടി. കോഴിക്കടയ്ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തിയതോടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കട അടപ്പിച്ചു. റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ബദരിയ എന്ന കടയാണ് ഭക്ഷ്യ സുരക്ഷ വകുപ്പ്് അടപ്പിച്ചത്.

ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥി മരിക്കാനിടയായ പശ്ചാത്തലത്തില്‍ ആയിരുന്നു ഭക്ഷ്യ വകുപ്പിന്റെ പരിശോധന നടന്നത്. ചെറുവത്തൂരിലെ മുഴുവന്‍ ഷവര്‍മ കടകളിലും കോഴിക്കടകളിലും വകുപ്പ് പരിശോധന നടത്തി. കുട്ടികള്‍ ഷവര്‍മ കഴിച്ച കൂള്‍ബാറിനും പ്രവര്‍ത്തനാനുമതിയില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഈ സ്ഥാപനത്തിന് എതിരെ കല്ലേറുണ്ടാകുകയും ഇവരുടെ വാഹനം കത്തിക്കുകയും ചെയ്യുന്ന നിലയിലേക്ക് പ്രതിഷേധവും ഉയര്‍ന്നിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കണ്ണൂര്‍ ചെറുവള്ളൂര്‍ സ്വദേശിനി പതിനാറുകാരി ദേവനന്ദ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചത്. അവശ്യനിലയിലായ 30 പേര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും 2 പേര്‍ ചെറുവത്തൂര്‍ ആരോഗ്യ കേന്ദ്രത്തിലും ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില ത്യപ്തികരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here