തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിയുംവരെ പി.വി ശ്രീനിജന്‍ എം.എല്‍.എയെ മുറിക്കുള്ളില്‍ പൂട്ടിയിടണമെന്ന് ട്വന്റി-20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ്

0

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിയുംവരെ പി.വി ശ്രീനിജന്‍ എം.എല്‍.എയെ മുറിക്കുള്ളില്‍ പൂട്ടിയിടണമെന്ന് ട്വന്റി-20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ്. കമ്യൂണിസത്തിന്റെ പതനം കണ്ടിട്ടേ ശ്രീനീജന്‍ പോവുകയുള്ളൂ എന്നും അദ്ദേഹം പ്രതികരിച്ചു.

ജന്മം കൊണ്ട് കോണ്‍ഗ്രസുകാരനായ ശ്രീനിജനെ അവിടെ നിന്ന് അടിച്ചു പുറത്താക്കിയതാണ്. അദ്ദേഹത്തെ പാര്‍ട്ടി നിയന്ത്രിക്കണം. പാര്‍ട്ടി അച്ചടക്ക ലംഘനമാണ് ശ്രീനിജന്‍ നടത്തുന്നത്. നിയന്ത്രിക്കാന്‍ ആളില്ലാത്തതാണ് അദ്ദേഹത്തിന്റെ പ്രശ്‌നം. ട്വന്റി-20 യില്‍ ആയിരുന്നുവെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ അദ്ദേഹം പാര്‍ട്ടിക്ക് പുറത്ത് പോയിട്ടുണ്ടാവുമായിരുന്നുവെന്നും സാബു എം ജേക്കബ് പറഞ്ഞു.

തൃക്കാക്കരയില്‍ ട്വന്റി-20 യുടെ വോട്ട് ഇടതുമുന്നണിക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന സമയത്ത് സാബു എം. ജേക്കബിനെ കളിയാക്കിക്കൊണ്ടുള്ള പി.വി ശ്രീനിജന്റെ കുന്നംകുളം മാപ്പ് പരാമര്‍ശം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. എന്തും വിളിച്ചുപറയുന്ന എം.എല്‍.എയെ നിയന്ത്രിക്കണമെന്നും സാബു എം ജേക്കബ് ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here