വാക്കുതർക്കത്തിനിടയിൽ മർദനമേറ്റ യുവാവ് മരിച്ചു

0

തിരുനെല്ലി (വയനാട്)∙ വാക്കുതർക്കത്തിനിടയിൽ മർദനമേറ്റ യുവാവ് മരിച്ചു. തിരുനെല്ലി കാളാങ്കോട് കോളനിയിലെ മാരയുടെ മകൻ ബിനു (32) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു മരണം. വെള്ളിയാഴ്ച രാത്രിയിൽ സുഹൃത്തുക്കൾക്കിടയിലുണ്ടായ വാക്കുതർക്കത്തിനിടയിൽ പരുക്കേറ്റ ബിനുവിനെ കോളനിക്കാർ അപ്പപ്പാറ ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയും പ്രാഥമിക ചികിത്സയ്ക്കു ശേഷം വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

പരുക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച രാവിലെ അഞ്ചരയോടെ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാരായണൻ, മോഹനൻ, ചന്ദ്രൻ എന്നിവരെ തിരുനെല്ലി പൊലീസ് കസ്റ്റഡിയിൽ എടുത്തു

Leave a Reply