അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരായ വധഗൂഢാലോചനാ കേസില്‍ ദിലീപുമായി ബന്ധമുള്ള യുവനടിയെ ഉടനെ ചോദ്യം ചെയ്‌തേക്കും

0

കൊച്ചി : അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരായ വധഗൂഢാലോചനാ കേസില്‍ ദിലീപുമായി ബന്ധമുള്ള യുവനടിയെ ഉടനെ ചോദ്യം ചെയ്‌തേക്കും. ദിലീപിന്റെ ബിനാമി അക്കൗണ്ടില്‍നിന്ന്‌ ഈ നടിയുടെ അക്കൗണ്ടിലേക്കു വലിയ തുക നിക്ഷേപിച്ചതായി പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌ . കൂടാതെ ദിലീപിന്റെ അറസ്‌റ്റിനുശേഷം കാവ്യയും ഈ നടിയും മൂകാംബികയില്‍ വച്ചു കണ്ടതായും പറയുന്നു.
നടിയുമായുള്ള ചിത്രങ്ങള്‍ ദിലീപിന്റെ മൊബൈലില്‍ കണ്ടുവെന്നു മൊഴിയുണ്ട്‌. സൈബര്‍ ഹാക്കര്‍ സായ്‌ശങ്കര്‍ വഴി ഈ ചിത്രങ്ങളും ദിലീപിന്റെ ഫോണില്‍നിന്നു മായ്‌ച്ചുകളഞ്ഞു. അവ വീണ്ടെടുക്കാനാവാത്തവിധം നശിപ്പിക്കപ്പെട്ടുവെന്നാണു സൈബര്‍ ഫോറന്‍സിക്‌ പരിശോധനയില്‍ വ്യക്‌തമായത്‌. നശിപ്പിച്ചുകളഞ്ഞതില്‍ പല നിര്‍ണായക ദൃശ്യങ്ങളും വീഡിയോകളും ഉണ്ടെന്നാണു സായ്‌ശങ്കറിന്റെ മൊഴി.
മായിച്ചു കളഞ്ഞവ പെന്‍ഡ്രൈവിലേയ്‌ക്കു പകര്‍ത്തി നല്‍കി. യുവനടിയുമൊത്തുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പുറത്തുവരുന്നതു തന്റെ സ്വകാര്യതയെ ബാധിക്കുമെന്നാണു ദിലീപ്‌ ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴി.
നടിയുമൊത്തുള്ള ചിത്രങ്ങളില്‍ പലതും തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുംവിധമുള്ളതാണ്‌. ഇവയെല്ലാം അന്വേഷണസംഘം ദുരുപയോഗം ചെയ്യുമെന്ന്‌ ആശങ്കയുള്ളതിനാലാണു ഇവ ഫോണില്‍നിന്നു മാറ്റിയതെന്നാണു ദിലീപ്‌ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറഞ്ഞത്‌.
അതേസമയം സായ്‌ശങ്കറിന്റെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ ദിലീപിന്റെ അഭിഭാഷകരില്‍നിന്നു ക്രൈംബ്രാഞ്ച്‌ മൊഴിയെടുക്കും. സാക്ഷികളെന്ന നിലയിലാവും മൊഴിയെടുക്കല്‍. ദിലീപിന്റെ ഫോണുമായി മുംബൈയിലേക്കു പോയ സംഘത്തില്‍ രണ്ട്‌ അഭിഭാഷകരുമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here