‘കൂടെ കിടന്നവൾക്ക് രാപ്പനി അറിയും, രാഷ്ട്രീയം അറിയണമെന്നുണ്ടോ..? മരിച്ചിട്ടുകിട്ടിയ സൗഭാഗ്യം കൈനീട്ടി വാങ്ങിയിരിക്കുന്നു തോമസിന്റെ വിധവ.,

0

കൊച്ചി: കെപിസിസി നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചതോടെ തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി തിരഞ്ഞടുക്കപ്പെടുകയായിരുന്നു. പി.ടി തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധമാണ് അദ്ദേഹത്തിന്റെ പത്‌നിയെ തന്നെ രംഗത്തിറക്കാനുള്ള തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് നേതൃത്വത്തെ എത്തിച്ചത്. ഒറ്റക്കെട്ടായാണ് കേരളത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ പ്രതികരിച്ചിരുന്നു.

എന്നാൽ ഈ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംഗീത ലക്ഷ്മണ. തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി യുഡിഎഫ് ഇന്നോളം പാലിച്ചിരുന്ന രീതികൾ വെച്ച് തൃക്കാക്കര പോലൊരു നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിയാവുക എന്നത് ഉമയ്ക്ക് സ്വപ്നം കാണാനെങ്കിലും സാധിക്കുമായിരുന്നോ? എന്ന ചോദ്യമാണ് സംഗീത ലക്ഷ്മണ ചോദിക്കുന്നത്. തോമസിന്റെ പൊണ്ടാട്ടി പട്ടം അലങ്കരിച്ചിരുന്നു എന്നതും തോമസിനും മക്കൾക്കും വെച്ചു വിളമ്പി കൊടുത്തതുമൊക്കെയുള്ള ഗൃഹനായിക എന്ന റോളിലുള്ള മികവല്ലാതെ മറ്റൊരു യോഗ്യതയും ഉമക്കില്ലെന്നുമാണ് അഭിഭാഷകയുടെ പരിഹാസം. ത​ന്റെ ഫേസ്ബുക്കിലൂടെയാണ് സംഗീത ലക്ഷ്മണ പ്രതികരിച്ചിരിക്കുന്നത്.
സംഗീത ലക്ഷ്മണയുടെ ഫോസ്ബുക്ക് പോസ്റ്റ്:
സ്വപ്നം കാണാൻ എങ്കിലും സാധിക്കുമായിരുന്നോ?
തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി UDF ഇന്നോളം പാലിച്ചിരുന്ന രീതികൾ വെച്ച് തൃക്കാക്കര പോലൊരു നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിയാവുക എന്നത് ഉമയ്ക്ക് സ്വപ്നം കാണാനെങ്കിലും സാധിക്കുമായിരുന്നോ? തോമസ് മരിച്ചു മണ്ണടിഞ്ഞത് കൊണ്ട് മാത്രമുണ്ടായ ഒരു സൗഭാഗ്യമാണത്. കഷ്ടം! എന്നിട്ടത് കൈ നീട്ടി വാങ്ങിയിരിക്കുന്നു തോമസിന്റെ വിധവ.
തോമസ് വലിയ ആദർശധീരനും കർമ്മധീരനും ജനങ്ങളോട് ചേർന്ന് നിൽക്കുന്നവനും ആയിരുന്നു എന്നത് ശരിയെങ്കിൽ, തോമസിൽ നിന്ന് ഉമയ്ക്ക് ഇപ്പറഞ്ഞതൊക്കെ പകർന്നു കിട്ടിയിട്ടില്ല എന്നത് ഉറപ്പാണ്.
തോമസിന്റെ പൊണ്ടാട്ടി പട്ടം അലങ്കരിച്ചിരുന്നു എന്നതും തോമസിനും മക്കൾക്കും വെച്ചു വിളമ്പി കൊടുത്തതുമൊക്കെയുള്ള ഗൃഹനായിക എന്ന റോളിലുള്ള മികവല്ലാതെ മറ്റൊരു യോഗ്യതയും രാഷ്ട്രീയ പ്രവർത്തിപരിചയുമില്ല എന്നൊരു ബോധ്യം ഉമയ്ക്ക് തന്നെ ഉണ്ടാവേണ്ടതല്ലേ? അതു പോലും ആ സ്ത്രീക്ക് ഇല്ലാതെ പോയല്ലോ … തോമസ് രക്തസാക്ഷിയായി കൊല്ലപ്പെട്ടതൊന്നുമല്ല. രോഗാവസ്ഥയിൽ മരണപ്പെട്ടവന് വേണ്ടി സഹതാപതരംഗം ഉണ്ടാവുമെന്ന് UDF കരുതുമ്പോൾ കൂടെ തുള്ളാൻ ഉമ തയ്യാറായത് എന്തുകൊണ്ടാണ് ? എത്രമേൽ സ്വാർത്ഥയാണ് ആ സ്ത്രീ! പതിറ്റാണ്ടുകളോളം രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടുള്ള ജനസമ്മിതിയുള്ള കോൺഗ്രസ്സ് പ്രവർത്തകർ അനേകമുള്ളപ്പോൾ അവരിൽ തോമസിന് വിശ്വാസവും അടുപ്പുമുള്ള ആരെയെങ്കിലും പരിഗണിക്കാൻ ആവശ്യപ്പെടുകയും അത് നടപ്പിലാക്കിയെടുക്കുകയുമായിരുന്നു ഉമ ചെയ്യേണ്ടിയിടുന്നത്.

എന്നിട്ട് ആ സ്ഥാനാർത്ഥിക്ക് വേണ്ടി തിരഞ്ഞെടുപ്പിൽ സജീവമായി പ്രചരണത്തിന് ഇറങ്ങുക​യായിരുന്നില്ലേ ഉമ ചെയ്യേണ്ടിയിരുന്നത് ? നിയോജക മണ്ഡലത്തിലെ വോട്ടർമാരുടെ മനസ്സിൽ തോമസിനോടുള്ള സ്നേഹവും വാൽസല്യവും – അങ്ങനൊന്നുണ്ടെങ്കിൽ അത്തരത്തിലാണ് ഈ തിരഞ്ഞെടുപ്പിൽ താൻ കൂടുതൽ ഉപകരിക്കുക എന്ന് എന്തുകൊണ്ടാണ് ഉമയ്ക്ക് തിരിച്ചറിയാൻ കഴിയാതെ പോയത്? തോമസിന് പകരമായി തുല്യയായി പരിഗണിക്കേണ്ടത് പതിറ്റാണ്ടുകളോളം രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടുള്ള ജനസമ്മിതിയുള്ള വനിതകൾ ഉൾപ്പടെയുള്ള കോൺഗ്രസ്സ് പ്രവർത്തകരിൽ നിന്ന് ഒരാളെയാണ് എന്ന സത്യം തിരിച്ചറിയാത്തവൾ, തോമസിന്റെ പാർട്ടിക്ക് വേണ്ടി അത്രയെങ്കിലും ചിന്തിച്ച് പ്രവർത്തിക്കാൻ തയ്യാറാവാത്തവൾ എങ്ങനെയാണ് ജനസേവനം നടത്താൻ പോകുന്നത്? തോമസിന്റെ പാർട്ടിക്ക് നല്ല ബുദ്ധി പറഞ്ഞു കൊടുക്കാൻ മിനക്കെടാത്തവൾ, കഴിവില്ലാത്തവൾ എങ്ങനെയാണ് നിയമസഭയിൽ പോയി പ്രതിപക്ഷത്തിന്റെ ഭാഗമായി നിന്ന് effective and capable ആയി പ്രവർത്തിക്കുന്നത് ?

തോമസ് അത്ര വലിയ കേമൻ രാഷ്ട്രീയ നേതാവായിരുന്നുവെങ്കിൽ, നമ്മൾ ഒന്നാലോചിച്ചു നോക്കൂ …. പിണറായി വിജയന്റെ കാലശേഷം അദ്ദേഹത്തിന്റെ പകരക്കാരിയായി, അദ്ദേഹത്തിന് തുല്യം നിൽക്കാനായി നമുക്ക് വിജയന്റെ ജീവിതസഖി കമല മതിയോ, കമല തികയുമോ നമുക്ക് ? വി. ഡി. സതീശനോ കെ.സുധാകരനോ കുഞ്ഞാലികുട്ടിയോ മരണപ്പെട്ടാൽ ഉണ്ടാവുന്ന ഒരു ഉപതിരഞ്ഞെടുപ്പിൽ അവരുടെയൊക്കെ വീട്ടുകാരികളെ കൊണ്ടുവന്ന് അവർക്ക് പകരമായി തന്നാൽ നമ്മളത് സ്വീകരിക്കുമോ ? നമുക്കത് മതിയോ ?
ചിന്തിക്ക്, തൃക്കാക്കരയിലെ കോൺഗ്രസ് വോട്ടർമാർ ചിന്തിക്ക് ….. UDF ന്റെ മൗഢ്യത്തിന് കൂട്ടുനിൽക്കുന്ന വോട്ടാവണമോ നിങ്ങളുടെത് എന്ന് ചിന്തിക്ക് ….

Leave a Reply