സംസ്ഥാനത്ത് മഴയും വെയിലും മാറിമാറി ഒളിച്ചുകളിക്കുമ്പോൾ തെക്കു പടിഞ്ഞാറൻ കാലവർഷം വൈകാൻ സാധ്യത

0

തിരുവനന്തപുരം ∙ സംസ്ഥാനത്ത് മഴയും വെയിലും മാറിമാറി ഒളിച്ചുകളിക്കുമ്പോൾ തെക്കു പടിഞ്ഞാറൻ കാലവർഷം വൈകാൻ സാധ്യത. 27നു കാലവർഷം എത്തിയേക്കുമെന്നും നാലു ദിവസം മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം വരാമെന്നും ആയിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് ദിവസങ്ങൾക്കു മുൻപ് അറിയിച്ചത്.

ആൻഡമാനിൽ എത്തിയ കാലവർഷം തെക്കു പടിഞ്ഞാറൻ അറബിക്കടലിലേക്കു നീങ്ങാനുള്ള സാഹചര്യമായി എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ശക്തിയായ കാറ്റ് സ്ഥിരത ആർജിച്ചാൽ മാത്രമേ കാലവർഷം കേരളത്തിൽ എത്താൻ അനുകൂല സാഹചര്യം ഉണ്ടാകൂ എന്ന് വിദഗ്ധർ പറഞ്ഞു. അത്തരമൊരു സ്ഥിതി വരാത്തതിനാലാണു കാലവർഷം സംബന്ധിച്ച പ്രഖ്യാപനം വൈകുന്നത്.

അതേസമയം, 29 വരെ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ച യെലോ അലർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലിനും ശക്തമായ കാറ്റിനും സാധ്യത ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here