പോപ്പുലര്‍ ഫ്രണ്ട്‌ റാലിയില്‍ വിളിച്ച വിവാദ മുദ്രാവാക്യം കുട്ടിയെ പഠിപ്പിച്ചതാണെന്ന്‌ പോലീസിന്റെ റിമാന്‍ഡ്‌ റിപ്പോര്‍ട്ട്‌

0

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട്‌ റാലിയില്‍ വിളിച്ച വിവാദ മുദ്രാവാക്യം കുട്ടിയെ പഠിപ്പിച്ചതാണെന്ന്‌ പോലീസിന്റെ റിമാന്‍ഡ്‌ റിപ്പോര്‍ട്ട്‌.
എസ്‌.ഡി.പി.ഐ. തൃപ്പൂണ്ണിത്തുറ മണ്ഡലം സെക്രട്ടറി സുധീറും പോപ്പുലര്‍ ഫ്രണ്ട്‌ പള്ളുരുത്തി ഡിവിഷന്‍ പ്രസിഡന്റ്‌ ഷമീറുമാണ്‌ കുട്ടിയെ മുദ്രാവാദ്യം പഠിപ്പിച്ചതെന്നാണ്‌ പോലീസ്‌ കണ്ടെത്തിയിരിക്കുന്നത്‌. കുട്ടിയുടെ പിതാവ്‌ അഷ്‌കറിന്റെ അടുത്ത സുഹൃത്താണ്‌ സുധീര്‍. ഇയാള്‍ വീട്ടില്‍ പതിവായി വരുമായിരുന്നു.
പിതാവും കുട്ടിയെ മുദ്രാവാക്യം വിളിപ്പിക്കുന്നതില്‍ സഹായിച്ചിരുന്നതായും കുട്ടി മുദ്രാവാക്യം വിളിക്കുമെന്ന കാര്യം ഇയാള്‍ നേരത്തെ അറിഞ്ഞിരുന്നതായും റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. വിദ്വേഷ മുദ്രാവാക്യം വിളിക്കുന്നതിന്‌സഹായിയായി പ്രവര്‍ത്തിച്ചു, മുദ്രാവാക്യം ഏറ്റുവിളിച്ചു, കുട്ടികളെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിച്ചു തുടങ്ങിയവയാണ്‌ 27-ാം പ്രതിയായ പിതാവിനെതിരേ റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന കുറ്റങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here