രാജ്യത്ത് കോവിഡ് വാക്സിനുകൾ നൽകിയതിനു ശേഷം ഹൃദയാഘാതത്തിന്‍റെ എണ്ണത്തിൽ വർധന ഉണ്ടായിട്ടില്ലെന്ന് ഒമാൻ ഹാർട്ട് അസോസിയേഷൻ അറിയിച്ചു

0

മസ്കറ്റ്: രാജ്യത്ത് കോവിഡ് വാക്സിനുകൾ നൽകിയതിനു ശേഷം ഹൃദയാഘാതത്തിന്‍റെ എണ്ണത്തിൽ വർധന ഉണ്ടായിട്ടില്ലെന്ന് ഒമാൻ ഹാർട്ട് അസോസിയേഷൻ (ഒഎച്ച്എ) അറിയിച്ചു. സമീപകാലത്ത് രാജ്യത്ത് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞവരുടെ എണ്ണം കൂടിയതിനെ കുറിച്ച് അസോസിയേഷന്‍റെ ഔദ്യോഗിക അക്കൗണ്ടിലൂടെ ചോദിച്ചവരിൽ ഒരാൾക്കുള്ള മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്.

കോവിഡ് ഉൾപ്പെടെയുള്ള എല്ലാ വാക്സിനുകൾക്കും പാർശ്വഫലങ്ങൾ ഉണ്ടാകാമെന്ന് സീനിയർ കൺസൾട്ടന്‍റ് ഇന്‍റർവെൻഷനൽ കാർഡിയോളജിസ്റ്റ് ഡോ. ആദിൽ ബറകത്ത് അൽ റിയാമി പറഞ്ഞു. വാക്സിൻ സ്വീകരിക്കുന്ന സമയത്തുള്ള നേരീയ വീക്കവും വേദനയുമാണ് ഇതിന്‍റെ ലക്ഷണം. വാക്സിനെടുത്തവരിൽ ഹൃദയാഘാതം വർധിപ്പിക്കുമെന്നതിന് സ്ഥിരീകരിക്കുന്ന പഠനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല.

എന്നാൽ, ഒമാനടക്കം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വാക്സിനു ശേഷം കണ്ടുവരുന്നത് മയോ കാർഡിറ്റിസ് (ഹൃദയപേശികളുടെ വീക്കം) ആണെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here