തിരുവനന്തപുരത്ത് കാണാതായ പത്തുവയസുകാരൻ കനാലിൽ മരിച്ച നിലയിൽ; കളിക്കാൻ പോയ രജിനെ കാണാതായത് ഇന്നലെ വൈകുന്നേരം

0

തിരുവനന്തപുരം: തിരുവനന്തപുരത്ത് കളിക്കാൻ പോയി കാണാതായ പത്തുവയസുകാരനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരംകുളം പുല്ലുവിലയിൽ കാണാതായ കുട്ടിയെ ആണ് വീടിനടുത്തുള്ള കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതലാണ് കുട്ടിയെ കാണാതായത് കാഞ്ഞിരംകുളം പോലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെടുത്തു. മൃതദേഹം തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മറ്റും.

പുല്ലുവിള സ്വദേശി രഞ്ജിത്ത് ഷിജി, ദമ്പതികളുടെ മകൻ രജിനെയാണ് കാണാതായത്. രജിൻ ഭിന്നശേഷിക്കാരൻ ആണ്. ഇന്നലെ വൈകിട്ട് കൂട്ടുകാരോടൊപ്പം കളിക്കാൻ പോയ രജിൻ തിരിച്ചുവന്നില്ലെന്നാണ് പരാതി.അമ്മൂമ്മയോടൊപ്പം ആണ് കുട്ടി കഴിഞ്ഞിരുന്നത്. മാതാവ് കഴിഞ്ഞ ആഴ്ചയാണ് ജോലിക്കായി വിദേശത്തേക്ക് പോയത്.

കഴിഞ്ഞദിവസം വൈകിട്ട് മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിന് വേണ്ടി പോയിട്ട് കുട്ടി തിരിച്ചെത്തിയില്ല. ബന്ധുക്കൾ രാത്രി 11 മണിയോടെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല തുടർന്ന് കാഞ്ഞിരകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

Leave a Reply