മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുവാദം നല്‍കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

0

 
ലഖ്‌നൗ: മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുവാദം നല്‍കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. അലഹബാദ് ഹൈക്കോടതിയാണ് ഹര്‍ജി തള്ളിയത്. മൗലികാവകാശമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. 

2021 ഡിസംബര്‍ മൂന്നിന് ബിസൗളി സബ് മജിസ്‌ട്രേറ്റ് മസ്ലിം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് വിലക്കി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഇര്‍ഫാന്‍ എന്ന വ്യക്തി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. 

ധോരന്‍പുര്‍ ഗ്രാമത്തിലെ നൂരി മസ്ജിദില്‍ ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നത് നിരോധിച്ചായിരുന്നു സബ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. എന്നാല്‍ ഈ ഉത്തരവ് നിയമ വിരുദ്ധമാണെന്നും മൗലിക, നിയമപരമായ
അവകാശങ്ങളുടെ ലംഘനമാണെന്നും ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 
ഈ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. പള്ളികളില്‍ ഉച്ചഭാഷിണി സ്ഥാപിക്കുന്നത് മൗലികാവകാശമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

Leave a Reply