ഇടുക്കി വണ്ടൻമേട് പതിനാറ് ഏക്കറിൽ പെൺകുട്ടി കുളത്തിൽ വീണ‌ു മരിച്ചു. തോട്ടം തൊഴിലാളികളുടെ മകളായ എട്ടു വയസ്സുകാരിയാണ് മരിച്ചത്.

0

തൊടുപുഴ∙ ഇടുക്കി വണ്ടൻമേട് പതിനാറ് ഏക്കറിൽ പെൺകുട്ടി കുളത്തിൽ വീണ‌ു മരിച്ചു. തോട്ടം തൊഴിലാളികളുടെ മകളായ എട്ടു വയസ്സുകാരിയാണ് മരിച്ചത്. കളിച്ചുകൊണ്ടിരുന്നപ്പോൾ കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

പോക്സോ കേസിലെ ഇരയായിരുന്നു കുട്ടി. കേസില്‍ പ്രതിയായ അമ്പത്തിരണ്ടുകാരനായ കുമളി സ്വദേശിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ മരണത്തിൽ നിലവിൽ ദുരൂഹതയൊന്നും ഇല്ലെന്നാണ് പൊലീസിന്‍റെ നിഗമനം. കളിക്കുന്നതിനിടെ കാൽ വഴുതി വീണതാണെന്നാണ് ഒപ്പമുണ്ടായിരുന്ന മറ്റു കുട്ടികളുടെ മൊഴി.

LEAVE A REPLY

Please enter your comment!
Please enter your name here