കേരളത്തിലെ സാമൂഹിക വികസനത്തിന്‌ തുടക്കം കുറിച്ചത്‌ കാര്‍ഷിക പരിഷ്‌കരണ നിയമത്തിലൂടെയായിരുന്നെന്ന്‌ കാനം രാജേന്ദ്രന്‍

0

ആലപ്പുഴ: കേരളത്തിലെ സാമൂഹിക വികസനത്തിന്‌ തുടക്കം കുറിച്ചത്‌ കാര്‍ഷിക പരിഷ്‌കരണ നിയമത്തിലൂടെയായിരുന്നെന്ന്‌ സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുന്‍ മന്ത്രിയും ജെ.എസ്‌.എസ്‌. സ്‌ഥാപകയുമായ കെ.ആര്‍. ഗൗരിയമ്മയുടെ ഒന്നാം ചരമവാര്‍ഷിക അനുസ്‌മരണം ആലപ്പുഴയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം.
കേരളത്തിലെ ഭൂഉടമ ബന്ധങ്ങളില്‍ മാറ്റം വരുത്തിയ വിപ്ലവകരമായ നിയമത്തിന്‌ മത മേലധ്യക്ഷന്‍മാരും സാമുദായിക നേതാക്കളും എതിരായിരുന്നു. എന്നാല്‍ നിയമം കേരളത്തിന്‌ ആവശ്യമാണെന്ന്‌ ജനങ്ങള്‍ക്ക്‌ അറിയാമായിരുന്നു. കോണ്‍ഗ്രസ്‌ ഭരിച്ച പല സംസ്‌ഥാനങ്ങളിലും പ്രഖ്യാപിച്ചെങ്കിലും ഈ നിയമം നടപ്പായില്ല. നിയമത്തിന്റെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ഇന്നും കഴിഞ്ഞിട്ടില്ലെങ്കിലും സംസ്‌ഥാനത്ത്‌ ഒരാള്‍ പോലും ഭൂ, ഭവന രഹിതരായി ഉണ്ടാകരുതെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ സംസ്‌ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. എച്ച്‌. സലാം എം.എല്‍.എ, ജെ.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി പി.സി. ബീനാകുമാരി, പ്രസിഡന്റ്‌ സന്ദീപ്‌ ചക്രപാണി, വി.സി. ഫ്രാന്‍സിസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here