വാഹനാപകടത്തില്‍ പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന വൈദികന്‍ മരിച്ചു

0

ആലപ്പുഴ: വാഹനാപകടത്തില്‍ പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന വൈദികന്‍ മരിച്ചു . ആലപ്പുഴ രൂപതാംഗവും സൗത്ത്‌ ചെല്ലാനം സേവ്യര്‍ദേശ്‌ ഇടവക പൊള്ളയില്‍ തോമസിന്റെയും (ഉമ്മച്ചന്‍) റോസിയുടെയും മകനുമായ ഫാ. റെന്‍സണ്‍ പൊള്ളയിലാ(41)ണ്‌ മരിച്ചത്‌.
കഴിഞ്ഞ 10ന്‌ രാവിലെ എറണാകുളത്തുണ്ടായ ബൈക്ക്‌ അപകടത്തെ തുടര്‍ന്ന്‌ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിലിരുന്നു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ സൗത്ത്‌ ചെല്ലാനം സേവ്യര്‍ദേശ്‌ പള്ളിയില്‍ ആലപ്പുഴ രൂപതാ ബിഷപ്‌ ഡോ. ജെയിംസ്‌ ആനാപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. 2009 ഏപ്രില്‍ 18ന്‌ തിരുപ്പട്ടം സ്വീകരിച്ച ഫാ. റെന്‍സണ്‍ ബിഷപ്പിന്റെ സെക്രട്ടറി, വൈസ്‌ ചാന്‍സലര്‍, കൂരിയ നോട്ടറി, കാത്തലിക്‌ ലൈഫിന്റെ എഡിറ്റര്‍, വട്ടയാല്‍ സെന്റ്‌ പീറ്റേഴ്‌സ്‌ ഇടവക സഹവികാരി, ജീസസ്‌ ഫ്രട്ടേണിറ്റി രൂപത ഡയറക്‌ടര്‍, ആലപ്പുഴ സെന്റ്‌ പീറ്റേഴ്‌സ്‌ കോളജ്‌ മാനേജര്‍, ചെട്ടികാട്‌ വിശുദ്ധ മരിയ ഗൊരേറ്റി ചാപ്പലിന്റെ ചാപ്‌ളിന്‍,
രൂപത മതബോധന കേന്ദ്രമായ സുവിശേഷ ഭവന്‍ ഡയറക്‌ടര്‍, ആലപ്പുഴയിലെ മോര്‍ണിങ്‌ സ്‌റ്റാര്‍ സ്‌കൂള്‍ മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2020 ജൂലൈ 10 മുതല്‍ ബംഗളൂരുവില്‍ കാനന്‍ ലോ പഠനം ആരംഭിച്ചു. അവധിക്കാലത്ത്‌ അഴീക്കല്‍ സെന്റ്‌ സേവ്യേഴ്‌സ്‌ ഇടവകയില്‍ താത്‌കാലിക ഉത്തരവാദിത്വത്തോടെ നിയമിതനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here