പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയെ കണ്ടെത്താനാകാതെ പൊലീസ്

0

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയെ കണ്ടെത്താനാകാതെ പൊലീസ്. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നു ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് പറഞ്ഞു. കുട്ടിയെ തിരിച്ചറിഞ്ഞാൽ മാതാപിതാക്കളെയും പ്രതിചേർക്കും. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പോപ്പുലർ ഫ്രണ്ട് നേതാക്കളെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യും. കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാൾ കുട്ടിയുടെ ബന്ധുവല്ലെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. സംഭവത്തിൽ സംഘാടകരെ ചോദ്യം ചെയ്യും. ഫൊറൻസിക് തെളിവുകൾ ശേഖരിക്കുന്നുണ്ടെന്ന് ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ട് എസ്.ജയദേവ്. മുദ്രാവാക്യം വിളിച്ച സമയം, സ്ഥലം എന്നിവ സംബന്ധിച്ച് വ്യക്തത വരുത്താനാണ് തെളിവുകൾ ശേഖരിക്കുന്നത്.

മതസ്പർധ വളർത്തുന്ന വിധം മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. 153 A വകുപ്പ് പ്രകാരം മതസ്പർദ വളർത്തുന്ന കുറ്റം ചെയ്തതിനാണ് കേസ്. കുട്ടിയെ കൊണ്ടുവന്നവരും സംഘാടകരുമാണ് പ്രതികൾ.

റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന പേരിലായിരുന്നു കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലി നടത്തിയത്. സംഭവത്തിൽ കോട്ടയം ഈരാറ്റുപേട്ട സ്വദേശിയെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾ കുട്ടിയുടെ ബന്ധുവല്ലെന്ന് പൊലീസ് വ്യക്തമാക്കി. മാതാപിതാക്കൾക്കെതിരയുള്ള നടപടി കൂടുതൽ അന്വേഷണത്തിന് ശേഷമേ ഉണ്ടാകൂ എന്ന് ജില്ലാ പൊലീസ് മേധവി പറഞ്ഞു.

മാതാപിതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. സംഭവത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് വ്യാപകമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് കേസെടുത്തത്. പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനവും സെക്രട്ടറി മുജീബുമാണ് ഒന്നും രണ്ടും പ്രതികൾ.

കുട്ടിഒരാളുടെ തോളത്തിരുന്ന് മുദ്രവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ‘അരിയും മലരും വാങ്ങിച്ച് വീട്ടിൽ വാങ്ങി വെച്ചോളൂ.. ഒന്ന് കൂടെ മറന്നടാ..ഒന്ന് കൂടെ മറന്നടാ.. കുന്തിരിക്കം വാങ്ങിച്ച് വീട്ടിൽ വാങ്ങി വെച്ചോടാ.. വരുന്നുണ്ടെടാ വരുന്നുണ്ടെടാ നിന്റെയൊക്കെ കാലന്മാർ. മര്യാദക്ക് ജീവിച്ചാൽ നമ്മുടെ നാട്ടിൽ ജീവിക്കാം.. മര്യാദക്ക് മര്യാദക്ക് മര്യാദക്ക് ജീവിച്ചോ. മര്യാദക്ക് ജീവിച്ചില്ലേൽ നമുക്കറിയാം പണിയറിയാം.. മര്യാദക്ക് മര്യാദക്ക് മര്യാദക്ക് ജീവിച്ചോ.’…… എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം.

അതേസമയം, പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് ജില്ലയിൽ പോപ്പുലർ ഫ്രണ്ട് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here