വേദിയില്‍നിന്ന് പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തിൽ സമസ്തയെ പ്രതിരോധിച്ച് മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി

0

മലപ്പുറം: വേദിയില്‍നിന്ന് പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തിൽ സമസ്തയെ പ്രതിരോധിച്ച് മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കയ്യിലൊരു വടി കിട്ടിയാല്‍ അടിക്കേണ്ട സംഘടനയല്ല സമസ്തയെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു.
സമസ്തയുടെ കോളജില്‍ പഠിച്ച് നിരവധി പെണ്‍കുട്ടികള്‍ എന്‍ജിനീയര്‍മാരാകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മത-സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലകളിൽ വലിയ സംഭാവനകൾ നൽകുന്ന സംഘടനയാണ് സമസ്‌ത. ആ സംഘടനയെ സംബന്ധിച്ച് ഒരു വിഷയം പല ദിവസങ്ങളോളം കൊണ്ടുനടക്കുന്നത് ശരിയല്ല എന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here