മഞ്ജു വാര്യരുടെ പരാതി; സനൽകുമാർ ശശിധരൻ കസ്റ്റഡിയിൽ; നാടകീയ രംഗങ്ങൾ‌‌

0

തിരുവനന്തപുരം: സം​വി​ധാ​യ​ക​ന്‍ സ​ന​ല്‍ കു​മാ​ര്‍ ശ​ശി​ധ​ര​ന്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. പാ​റ​ശാ​ല​യിൽ നി​ന്നു​മാ​ണ് എ​ള​മ​ക്ക​ര പോ​ലീ​സ് സ​ന​ൽ​കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ന​ടി മ​ഞ്ജു വാ​ര്യ​ര്‍ ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

മ​ഞ്ജു വാ​ര്യ​രു​ടെ ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​ണെ​ന്നും ത​ന്നെ കൊ​ല്ലാ​നാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​തെ​ന്നും പോലീസ് കസ്റ്റഡിയിലിരിക്കെ ഫേ​സ്ബു​ക്ക് ലൈ​വി​ല്‍ വ​ന്ന് സ​ന​ല്‍​കു​മാ​ര്‍ ആ​രോ​പി​ച്ചു. പോ​ലീ​സ് എ​ന്ന വ്യാ​ജേ​ന ഗു​ണ്ട​ക​ൾ ത​ന്നെ പി​ടി​ച്ചു​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും കേ​ര​ളം ഭ​രി​ക്കു​ന്ന രാ​ഷ്ട്രീ​യ ക​ക്ഷി​യാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നും സ​ന​ൽ കു​മാ​ർ പ​റ​ഞ്ഞു.

സ​ന​ൽ​കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് വൈ​കി​ട്ടോ​ടെ ഇ​യാ​ളെ കൊ​ച്ചി​യി​ലെ​ത്തി​ക്കും.

സനൽകുമാർ ശശിധരൻ തു​ട​ർ​ച്ച​യാ​യി അ​പ​വാ​ദം പ്ര​ച​രി​പ്പി​ച്ചെ​ന്നും പി​ന്തു​ട​ർ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്നു​മാ​ണ് മ​ഞ്ജു വാ​ര്യ​രു​ടെ പ​രാ​തി

Leave a Reply