ക്രൂരമായ സൈബർ ആക്രമണം നടക്കുന്നുവെന്ന് തൃക്കാക്കര മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർഥി ഡോ. ജോ ജോസഫിന്‍റെ ഭാര്യ ഡോ. ദയ പാസ്കൽ

0

കൊച്ചി: ക്രൂരമായ സൈബർ ആക്രമണം നടക്കുന്നുവെന്ന് തൃക്കാക്കര മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർഥി ഡോ. ജോ ജോസഫിന്‍റെ ഭാര്യ ഡോ. ദയ പാസ്കൽ. എല്ലാ പരിധികളും വിടുകയാണ്. വ്യാജ വീഡിയോയാണ് പ്രചരിപ്പിക്കുന്നത്.

ഞ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് ഇ​നി​യും പ​ഠി​ക്കേ​ണ്ടേ. എ​തി​ർ പാ​ർ​ട്ടി​യി​ലെ നേ​താ​ക്ക​ൾ ഇ​തൊ​ക്കെ ശ്ര​ദ്ധി​ക്കേ​ണ്ട​ത​ല്ലേ. തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​വും ഞ​ങ്ങ​ൾ​ക്ക് ജീ​വി​ക്കേ​ണ്ടെ​യെ​ന്നും ഡോ. ​ദ​യ പാ​സ്ക​ൽ ചോ​ദി​ച്ചു.

ജോ ​ജോ​സ​ഫി​ന്‍റേ​തെ​ന്ന പേ​രി​ൽ അ​ശ്ലീ​ല വീ​ഡി​യോ പ്ര​ച​രി​ക്കു​ന്ന സം​ഭ​വ​ത്തി​ൽ എ​ൽ​ഡി​എ​ഫ് പോ​ലീ​സി​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കി​യി​രു​ന്നു. കോ​ൺ​ഗ്ര​സി​ന്‍റെ സൈ​ബ​ർ ടീ​മാ​ണ് പ്ര​ച​ര​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സി​പി​എം ആ​രോ​പ​ണം.

LEAVE A REPLY

Please enter your comment!
Please enter your name here