കൊച്ചി സ്വദേശിനിയായ യുവതിയെ ഭർത്താവ് തലക്കടിച്ച് കൊലപ്പെടുത്തി

0

മംഗളൂരു: കൊച്ചി സ്വദേശിനിയായ യുവതിയെ ഭർത്താവ് തലക്കടിച്ച് കൊലപ്പെടുത്തി. ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശിയാണെന്ന് സംശയിക്കുന്ന ജോസഫ് ഫ്രാന്‍സിസിനെ(54) യാണ് പിടിയിലായിരിക്കുന്നത്. കൊച്ചി സ്വദേശിനിയും ജോസഫ് ഫ്രാന്‍സിസിന്റെ ഭാര്യയുമായ ഷൈമ (44)യാണ് കൊല്ലപ്പെട്ടത്.

ആശുപത്രിയില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉള്ളാള്‍ പൊലീസ് ദുരൂഹ മരണത്തിന് കേസെടുത്തിരുന്നു. പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഷൈമയുടെ തലയിലേറ്റ മാരകമായ മുറിവാണ് മരണകാരണമെന്ന് തെളിഞ്ഞു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ മെയ് 11ന് വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ജോസഫ് ഭാര്യയെ മൂര്‍ച്ചയേറിയ വസ്തുകൊണ്ട് തലക്കടിച്ചിരുന്നുവെന്നും ഇതാണ് മരണത്തിന് കാരണമായതെന്നും തെളിയുകയായിരുന്നു.

ഷൈമ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നായിരുന്നു ചോദ്യം ചെയ്യലിനിടെ ജോസഫ് ആദ്യം പൊലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഈ മൊഴി കള്ളമാണെന്ന് കൂടുതല്‍ അന്വേഷണത്തിലൂടെ തെളിയുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. സാരമായി പരിക്കേറ്റ ഷൈമയെ ദേര്‍ളക്കട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ജോസഫിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു.

ഇന്ന് രാവിലെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പെട്രോള്‍ ബങ്കുകള്‍ നിര്‍മിക്കുന്ന കരാറുകാരനാണ് ജോസഫ്. ഷൈമ ജോസഫിന്റെ മദ്യപാനത്തെ എതിര്‍ത്തിരുന്നു. ഇതേ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനിടെ ജോസഫ് ഷൈമയെ തലക്കടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറക്കുന്നത്. ഇവർക് പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന രണ്ട് മക്കളുണ്ട്.

അധ്യാപകനായിരിക്കെ വിദ്യാർത്ഥിനികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയത് മുപ്പത് വർഷത്തോളം

മലപ്പുറം: അധ്യാപകനും സിപിഎം നേതാവുമായ കെ വി ശശികുമാറിനെതിരെ കൂടുതൽ പരാതികൾ. ഇയാൾക്കെതിരെ നാല് പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഒരു പോക്‌സോ കേസ് ഉൾപ്പടെ നാല് കേസുകളാണ് രജിസ്റ്റർ ചെയ്തത്. മലപ്പുറം നഗരസഭാ മുൻ കൗൺസിലറും അധ്യാപകനുമായ കെവി ശശികുമാർ ഇപ്പോൾ പോക്‌സോ കേസിൽ റിമാൻഡിൽ കഴിയുകയാണ്.

ഇന്നലെ ലഭിച്ച ഒരു പരാതിയിലാണ് പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. മൂന്ന് പരാതികളിൽ കൂടി കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. നിയമോപദേശമനസരിച്ചാണ് നേരത്തെയുള്ള മൂന്ന് പരാതികളിൽ കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു. പൂർവ വിദ്യാർഥികളാണ് പീഡനപരാതി നൽകിയത്.

അധ്യാപകനായിരിക്കെ കെവി ശശികുമാർ മുപ്പത് വർഷത്തോളം വിദ്യാർത്ഥിനികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ പരാതി. 2019ൽ സ്‌കൂൾ അധികൃതർക്ക് ഇക്കാര്യത്തിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും പൂർവ്വ വിദ്യാർത്ഥികൾ പ്രതികരിച്ചിരുന്നു.

മലപ്പുറം നഗഗരസഭ അംഗമായിരുന്ന കെവി ശശികുമാർ കേസെടുത്തതോടെ രാജിവച്ച് ഒളിവിൽ പോകുകയായിരുന്നു. വയനാട്ടിൽ നിന്ന് അറസ്റ്റിലായ പ്രതി മഞ്ചേരി സബ് ജയിലിൽ റിമാൻഡിലാണ്. പോക്‌സോ കേസിൽ പ്രതിയായതിന് പിന്നാലെ ശശികുമാറിനെ സിപിഎം പുറത്താക്കിയിരുന്നു.

അതേസമയം പോക്‌സോ കേസിൽ അറസ്റ്റിലായ ശശികുമാറിനെതിരേ കൂടുതൽ പരാതികളുണ്ടെന്ന് മലപ്പുറം സി.ഐ. ജോബി തോമസ്. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണ്. പെരിന്തൽമണ്ണ മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പഠനസമയത്ത് ആൺകുട്ടികളെയും ഇയാൾ ചൂഷണംചെയ്തിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. വരുംദിവസങ്ങളിൽ പ്രതിയെ സ്‌കൂളിലുൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഇതിനിടെ സ്‌കൂൾ അധികൃതർക്ക് സംഭവത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതിലും അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞദിവസം വയനാട് മുത്തങ്ങയിലെ സ്വകാര്യ ഹോം സ്റ്റേയിൽനിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. സാമൂഹിക മാധ്യമങ്ങളിലുടെയുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഏഴിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എട്ടിന് ഇയാൾ ഒളിവിൽപ്പോയി. പൂർവവിദ്യാർഥികളിൽനിന്നുതന്നെ ഗുരുതര ആരോപണങ്ങൾ വന്നതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്.

മലപ്പുറത്തെ സ്കൂളിൽ അധ്യാപകനായിരിക്കെ വിദ്യാർത്ഥികളെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് സിപിഎം നേതാവായിരുന്ന അധ്യാപകനെതിരെ പരാതി ഉയ‍‍ർന്നത്. 50ലധികം വിദ്യാർത്ഥികളാണ് അധ്യാപകനെതിരെ പരാതിപ്പെട്ടത്.

ആറാം ക്ലാസുകാരിയിരിക്കെ തൻറെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചതായി കാണിച്ച് പെൺകുട്ടി നൽകിയ പരാതിയിലാണ് കെ വി ശശികുമാറിനെതിരെ പൊലീസ് പോക്സോ കേസ് ചുമത്തിയത്. തുടർച്ചയായ വർഷങ്ങളിൽ ഇയാൾ ഇതേ തരത്തിൽ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചതായി പരാതിയിലുണ്ട്. ഈ കേസിൽ ഇയാളെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനയ്ക്കിടെയാണ് ശശികുമാർ ഒളിവിൽ പോയത്. ഫോൺ ഓഫ് ചെയ്ത നിലയിലാണെന്നും കണ്ടെത്താനായില്ലെന്നുമാണ് പൊലീസ് വിശദീകരണം. എന്നാൽ ഇയാൾക്ക് ഭരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കാലങ്ങളായി അധ്യാപകൻ കുട്ടികളെ ചൂഷണം ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പൂർവ്വവിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. 1992 മുതലുള്ള പരാതികൾ ഇതിലുണ്ട്. പോക്സോ നിയമം നിലവിൽ വരുന്നതിന് മുമ്പുള്ള കാലത്തെ പരാതികളായതിനാൽ ഈ പരാതികളിൽ നിയമോപദേശം തേടുകയാണെന്ന് പൊലീസ് അറിയിച്ചു.

മൂന്ന് തവണ മലപ്പുറം നഗര സഭ കൗൺസിലർ ആയിരുന്ന കെവി ശശികുമാർ അധ്യാപക സേവനത്തിൽ നിന്നും വിരമിക്കുന്ന ദിവസം ഇട്ട ഫേസ്ബുക്ക്‌ കുറിപ്പിന് താഴെയാണ് പൂർവ വിദ്യാർഥിനികളിൽ ഒരാൾ ആദ്യം മീറ്റു ആരോപണം ഉന്നയിച്ചത്. കൂടുതൽ വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്തെത്തിയതോടെ കൗൺസിലർ സ്ഥാനം ഒഴിഞ്ഞു. ഇക്കഴിഞ്ഞ ഏഴാം തിയതിയാണ് നേരിട്ട് പരാതി പൊലീസിന് ലഭിക്കുന്നത്. കെ വി ശശികുമാർ ശരീര ഭാഗങ്ങളിൽ മോശം ഉദ്ദേശത്തോടെ സ്പർശിച്ചു എന്ന മുൻ വിദ്യാർഥിനിയുടെ പരാതിയിൽ പൊലീസ് പോക്സോ കേസ് എടുത്തതോടെ ശശികുമാർ ഒളിവിൽ പോയി. കൂടുതൽ പരാതിയുമായി പൂർവ വിദ്യാർത്ഥികളും ജില്ലാ പൊലീസ് മേധാവിക്ക് മുന്നിലെത്തിയിരുന്നു. ബ്രാഞ്ച് കമ്മിറ്റി അംഗമായ ശശികുമാരിനെ സിപിഎം പുറത്താക്കിയിരുന്നു.

ഡിഡിഇയോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അറസ്റ്റ് വൈകുന്നതിൽ വിവിധ പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകൾ സ്കൂളിലേക്കും സ്റ്റേഷനിലേക്കും മാർച് നടത്തി. മലപ്പുറം പാലക്കാട് പ്രധാനപാത ഉപരോധിച്ച എം എസ് എഫ് പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ചു നീക്കി.

LEAVE A REPLY

Please enter your comment!
Please enter your name here