കേരള ഹൈകോടതിയിലെ ജഡ്ജിയായി ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ചുമതലയേറ്റു

0

കൊച്ചി: കേരള ഹൈകോടതിയിലെ ജഡ്ജിയായി ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ചുമതലയേറ്റു. ഒന്നാം കോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ ഹൈകോടതിയിൽ വനിത ജഡ്ജിമാരുടെ എണ്ണം ഏഴായി.
എറണാകുളം ഗവ. ലോ കോളജിലെ 1991 ബാച്ചിലെ വിദ്യാർഥിയാണ്. ജസ്റ്റിസ് അനു ശിവരാമനാണ് ഇതേ ബാച്ചിൽനിന്ന് നേരത്തേ ജഡ്ജിയായത്. ജസ്റ്റിസ് വിജു എബ്രഹാമിനൊപ്പം 2011-16ൽ സീനിയർ ഗവ. പ്ലീഡറായിരുന്നു.

പിതാവും മുൻ എം.എൽ.എയുമായ അന്തരിച്ച ഈപ്പൻ വർഗീസാണ് തന്റെ ചാലകശക്തിയെന്ന് ചുമതലയേറ്റശേഷം നടത്തിയ പ്രസംഗത്തിൽ ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here