പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിചയപ്പെട്ടത് വ്യാജ പ്രൊഫൈൽ പിക്ച്ചർ ഉപയോ​ഗിച്ച്; തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതോടെ കളിമാറി; കിളിമാനൂരിലെ ശ്യാം പിടിയിൽ

0

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. പുളിമാത്ത് മണ്ണാർക്കോണം ലാൽ ഭവനിൽ ശ്യാം(32) ആണ് അറസ്റ്റിലായത്.

മെയ് 5ന് രാവിലെ 10 മണിക്കാണ് ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെയാണ് ഇയാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. വ്യാജ പ്രൊഫൈൽ ഫോട്ടോ ഉപയോ​ഗിച്ചാണ് ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് ഫോണിൽ വിളിച്ച ശേഷം നേരിൽ കാണാൻ വിളിച്ചുവരുത്തുകയായിരുന്നു.

പെൺകുട്ടിയെ വിളിച്ചു വരുത്തി കാറിൽ കയറ്റി കൊണ്ടു പോകുമ്പോഴാണ് സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട ആളല്ല എന്ന് മനസ്സിലാക്കുന്നത്. പെൺകുട്ടി കാറിനുള്ളിൽ ബഹളം ഉണ്ടാക്കി. ഈ സമയം പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും, ഫോൺ പിടിച്ചു വാങ്ങിയ ശേഷം വെഞ്ഞാറമൂട് ഭാഗത്ത് ഇറക്കി വിടുകയും ചെയ്തു. കിളിമാനൂർ എസ്എച്ച്ഒ: എസ്.സനൂജ്, എസ്ഐ: വിജിത്ത് കെ.നായർ എന്നിവർ അടങ്ങിയ അന്വേഷണ സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here