ഹോളിവുഡ് നടൻ റേ ലിയോട്ട അന്തരിച്ചു, മരണം ഷൂട്ടിങ് ലൊക്കേഷനിലെ ഉറക്കത്തിനിടെ

0

 
പ്രമുഖ ഹോളിവുഡ് നടന്‍ റേ ലിയോട്ട അന്തരിച്ചു. 67 വയസായിരുന്നു. ഉറക്കത്തിനിടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. പുതിയ ചിത്രമായ ഡേഞ്ചറസ് വാട്ടേഴ്സിന്റെ ഡൊമിനിക്കല്‍ റിപ്പബ്ലിക്കിലെ സിനിമാ ലൊക്കേഷനില്‍ വച്ചായിരുന്നു മരണമെന്ന് മൂവി ട്രേഡ് പബ്ലിക്കേഷനായ ഡെഡ്ലൈൻ റിപ്പോർട്ടു ചെയ്ത്. 

മാർട്ടിൻ സ്കോർസസിന്റെ ക്ലാസിക് ചിത്രമായ ​ഗുഡ്ഫെല്ലസിലൂടെയാണ് താരം ശ്രദ്ധേയനാകുന്നത്. ചിത്രത്തിൽ  മോബ്സ്റ്റര്‍ ഹെന്റി ഹില്ലായാണ് എത്തിയത്. റോബർട്ടി ഡി നീറോ അഭിനയിച്ച ചിത്രം 20ാം നൂറ്റാണ്ടിലെ മാസ്റ്റർ പീസായാണ് കണക്കാക്കുന്നത്. ചിത്രത്തിന് ഒരു ഓസ്കർ പുരസ്കാരവും നേടിയിരുന്നു. കൂടാതെ ബേസ്ബോള്‍ കളിക്കാരനായ ഷൂലെസ് ജോ ജാക്സണിന്റെ ജീവിതം പറഞ്ഞ ഫീല്‍ഡ് ഓഫ് ഡ്രീംസിലെ പ്രകടനവും ഇന്നും സിനിമാപ്രേമികൾക്ക് പ്രിയപ്പെട്ടതാണ്. 

ഗുഡ്ഫെല്ലസിൽ റേ ലിയോട്ട/ ചിത്രം; ഫേയ്സ്ബുക്ക്
ടെലിവിഷന്‍ സീരീസുകളിലെ ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തെത്തി. 1983 ല്‍ പുറത്തിറങ്ങിയ ദ ലോണ്‍ലി ലേഡിയാണ് ആദ്യ ചിത്രം. അടുത്ത ചിത്രമായ സംതിങ് വൈല്‍ഡിലൂടെ ഗോള്‍ഡന്‍ ഗ്ലോബ് നാമനിര്‍ദ്ദേശം നേടി. അണ്‍ലോഫുള്‍ എന്‍ട്രി, കോപ്പ് ലാന്‍ഡ്, ഹാനിബല്‍, ബ്ലോ, ഐഡന്റിറ്റി, ഒബ്‌സര്‍വ് ദ റിപ്പോര്‍ട്ട്, മാരേജ് സ്‌റ്റോറി തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. ക്ലാഷ്, ദ സബ്‌സ്റ്റന്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here