സംസ്ഥാനത്ത് ശർക്കരയിലെ മായം കണ്ടെത്തുന്നതിന് “ഓപ്പറേഷൻ ജാഗറി’ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്

0

തിരുവനന്തപുരം: സംസ്ഥാനത്ത് ശർക്കരയിലെ മായം കണ്ടെത്തുന്നതിന് “ഓപ്പറേഷൻ ജാഗറി’ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഓപ്പറേഷൻ ജാഗറിയുടെ ഭാഗമായി വ്യാജ മറയൂർ ശർക്കര കണ്ടെത്താൻ കഴിഞ്ഞ ദിവസങ്ങളിൽ 387 സ്ഥാപനങ്ങൾ പരിശോധിച്ചു.

വി​ദ​ഗ്ധ ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​യ്ക്കാ​യി ശ​ർ​ക്ക​ര​യു​ടെ 88 സ​ർ​വ​യ​ല​ൻ​സ് സാ​മ്പി​ളും 13 സ്റ്റാ​റ്റി​യൂ​ട്ട​റി സാ​മ്പി​ളും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. നി​ർ​മാ​ണ​ശാ​ല​ക​ൾ മു​ത​ൽ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രു​ടെ സ്ഥാ​പ​ന​ങ്ങ​ൾ വ​രെ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ടു​ക്കി ജി​ല്ല​യി​ലെ മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​രി​മ്പ് കൃ​ഷി​യി​ൽ നി​ന്നും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ശ​ർ​ക്ക​ര​യാ​ണ് “മ​റ​യൂ​ർ ശ​ർ​ക്ക​ര’ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. കു​റ​ഞ്ഞ സോ​ഡി​യം അ​ള​വും കൂ​ടി​യ ഇ​രു​മ്പി​ന്‍റെ അം​ശ​വും അ​ട​ങ്ങു​ന്ന മ​റ​യൂ​ർ ശ​ർ​ക്ക​ര​യ്ക്ക് ഭൗ​മ​സൂ​ചി​ക പ​ദ​വി ല​ഭ്യ​മാ​യി​രു​ന്നു.

എ​ന്നാ​ൽ ഗു​ണ​മേ​ൻ​മ കു​റ​ഞ്ഞ​തും നി​റം കു​റ​ഞ്ഞ​തു​മാ​യ ശ​ർ​ക്ക​ര കൃ​ത്രി​മ നി​റ​ങ്ങ​ൾ ചേ​ർ​ത്ത് മ​റ​യൂ​ർ ശ​ർ​ക്ക​ര എ​ന്ന വ്യാ​ജേ​ന സം​സ്ഥാ​ന​ത്ത് വി​റ്റ​ഴി​ക്കു​ന്ന​താ​യി ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു

LEAVE A REPLY

Please enter your comment!
Please enter your name here