ഒരു മാസത്തിനിടയിലെ ജി.എസ്‌.ടി. വരുമാനം ആദ്യമായി ഒന്നര ലക്ഷം കോടി കവിഞ്ഞ്‌ പുതിയ റെക്കോഡിലേക്ക്‌

0

ന്യൂഡല്‍ഹി: ഒരു മാസത്തിനിടയിലെ ജി.എസ്‌.ടി. വരുമാനം ആദ്യമായി ഒന്നര ലക്ഷം കോടി കവിഞ്ഞ്‌ പുതിയ റെക്കോഡിലേക്ക്‌. മാര്‍ച്ചിലെ 1,42,095 കോടിയെന്ന റെക്കോഡ്‌ മറികടന്ന്‌ ഏപ്രിലില്‍ നികുതിയായി പിരിച്ചെടുത്തത്‌ 1,67,540 കോടി രൂപ. 18 ശതമാനം കൂടുതല്‍.
കോവിഡ്‌ കാലത്തെ മറികടന്നുള്ള സമ്പദ്‌വ്യവസ്‌ഥയുടെ മുന്നേറ്റവും നികുതിരംഗത്തെ ഭരണമികവും നികുതിവെട്ടിപ്പിനോടുള്ള താല്‍പ്പര്യമില്ലായ്‌മയുമെല്ലാമാണ്‌ ഈ നേട്ടത്തിനു പിന്നിലെന്നു ധനമന്ത്രാലയം പറഞ്ഞു. ഒറ്റ ദിവസത്തെ ജി.എസ്‌.ടി. പിരിവ്‌ പുതിയ റെക്കോഡിലെത്തിയതും ഈ ഏപ്രിലിലാണ്‌. കഴിഞ്ഞ 20-നു മാത്രം 57,847 കോടി രൂപയാണു ജി.എസ്‌.ടിയായി പിരിഞ്ഞുകിട്ടിയത്‌. 9.58 ലക്ഷം വ്യാപാര ഇടപാടുകളിലൂടെയായിരുന്നു ഇത്‌. 7.22 ഇടപാടുകളിലൂടെ 48,000 കോടി പിരിഞ്ഞതായിരുന്നു ഇതിനു മുമ്പുള്ള പ്രതിദിന റെക്കോഡ്‌. ജി.എസ്‌.ടി. വരുമാനം തുടര്‍ച്ചയായ പത്താം മാസമാണ്‌ ഒരു ലക്ഷം കോടി രൂപ കടക്കുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here